Skip to main content

ഭിന്നശേഷിക്കാര്‍ക്ക്  കരുത്തേകാന്‍ ക്ഷേമപദ്ധതികളുമായി വല്ലപ്പുഴ ഗ്രാമപഞ്ചായത്ത്

 

  ഭിന്നശേഷിക്കാരുടെ അവകാശങ്ങളുടെ സംരക്ഷണം,   ആനുകൂല്യങ്ങള്‍ സംബന്ധിച്ച് ബോധവത്കരണം എന്നിവ ലക്ഷ്യമിട്ട് വല്ലപ്പുഴ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ വല്ലപ്പുഴ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കായി ഗ്രാമസഭ സംഘടിപ്പിച്ചു. സാമൂഹിക സുരക്ഷാ മിഷന്‍ , വികലാംഗക്ഷേമ കോര്‍പ്പറേഷന്‍ , തുടങ്ങിയ വകുപ്പുകള്‍ ഭിന്നശേഷിക്കാര്‍ക്കായി വേണ്ടി നടപ്പാക്കുന്ന പദ്ധതികള്‍,  ഭിന്നശേഷിക്കാരുടെ  അവകാശങ്ങള്‍,  കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ആനുകൂല്യങ്ങള്‍,   ഭിന്നശേഷി  അവകാശ സംരക്ഷണ നിയമം 2016 സംബന്ധിച്ച്  ഐ.സി.ഡി.എസ്. സൂപ്പര്‍വൈസര്‍ കെ.ജയശീ ഗ്രാമസഭയില്‍  ക്ലാസെടുത്തു.  40 ശതമാനത്തിലധികം ഭിന്നശേഷിയുള്ള സ്ത്രീകളും കുട്ടികളും പുരുഷന്മാരും അടങ്ങുന്ന 412 പേരാണ് ഗ്രാമസഭയില്‍ പങ്കെടുത്തത് . ഗ്രാമസഭയോടനുബന്ധിച്ച് വല്ലപ്പുഴ ഗവ: ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ 20 തോളം എന്‍.എസ്.എസ്. വിദ്യാര്‍ഥികളുടെ സഹകരണത്തോട ഭിന്നശേഷിക്കാര്‍ക്കായുള്ള വിവിധ പദ്ധതികളെ സംബന്ധിക്കുന്ന 20 സ്‌കീം കൗണ്ടറുകള്‍ സ്ഥാപിച്ച്  ഭിന്നശേഷിക്കാര്‍ക്കുള്ള സ്വയംതൊഴില്‍ പദ്ധതികള്‍, വിദ്യാഭ്യാസ ആനുകൂല്യങ്ങള്‍, വായ്പാ  വിവരങ്ങള്‍,  വാഹനങ്ങള്‍ വാങ്ങുന്നതിനുള്ള ആനുകൂല്യങ്ങള്‍, വികലാംഗ ദുരിതാശ്വാസ നിധിയിലേക്കുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നത് സംബന്ധിച്ചും

അപേക്ഷ നല്‍കാന്‍ വിവരങ്ങള്‍ നല്‍കി. പരമാവധി അപേക്ഷകള്‍ ഗ്രാമസഭയില്‍ വെച്ചു തന്നെ അധികൃതര്‍ക്ക് നല്‍കുകയും ചെയ്തു. തുടര്‍ന്ന് ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് നേടിയ രാജ്യത്തെ ഏക ഭിന്നശേഷി വിദ്യാര്‍ഥിനിയായ സി.ടി. നാഫിയക്ക്  വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കൂട്ടായ്മയുടെ ഉപഹാരാവും പരിപാടിയില്‍ നല്‍കി. വല്ലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  എന്‍. നന്ദവിലാസിനി ഗ്രാമസഭ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കല്ലിങ്ങല്‍ ഹംസ അധ്യക്ഷനായി. വിദ്യാഭ്യാസ ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദു സുരേഷ്,  ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഹംസ,  ജനപ്രതിനിധികള്‍ പങ്കെടുത്തു . 

date