Skip to main content

ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റിയില്‍ ഭവനനിര്‍മാണത്തിന് 6.16 കോടി 

ഭൂ-ഭവനരഹിതര്‍ക്കായി ചിറ്റൂര്‍ തത്തമംഗലം മുനിസിപ്പാലിറ്റിയില്‍ വെള്ളപ്പന കോളനിയില്‍ കണ്ടെത്തിയ സ്ഥലത്ത് പാര്‍പ്പിട സമുച്ചയം നിര്‍മിക്കുന്നതിന് സര്‍ക്കാരില്‍ നിന്നും 6.16 കോടിയുടെ ഭരണാനുമതി ലഭിച്ചതായി ജില്ലാ ലൈഫ് മിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു. കൂടാതെ ജില്ലയില്‍ പൂര്‍ത്തീകരിക്കാത്ത 7395 വീടുകള്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം പൂര്‍ത്തീകരിച്ചിട്ടുണ്ട്. സ്വന്തമായി ഭൂമിയുള്ള ഭവനരഹിതര്‍ക്ക് ധനസഹായം നല്‍കി ഭവനനിര്‍മാണം പൂര്‍ത്തീകരിക്കുന്ന രണ്ടാംഘട്ടത്തില്‍ 89 ശതമാനം ഗുണഭോക്താക്കളുമായും എഗ്രിമെന്റ് വയ്ക്കുന്ന നടപടി പൂര്‍ത്തിയാക്കിയിട്ടുള്ളതായും ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിച്ചു. 

date