Skip to main content

അക്രമത്തിനിരയായവരുടെ മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായം

 

സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന പ്രൊബേഷന്‍ സംവിധാനത്തിന്റെ ഭാഗമായി ജില്ലയില്‍ അതിക്രമത്തിനിരയായി കൊല്ലപ്പെട്ടവരുടേയും കിടപ്പിലായവരുടേയും ഗുരുതരമായി പരിക്കേറ്റവരുടേയും മക്കള്‍ക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ഒന്നു മുതല്‍ അഞ്ചാംക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്കും 3000 രൂപയും ആറ് മുതല്‍ 10 വരെ പഠിക്കുന്നവര്‍ക്ക് 5000 രൂപയും ഹയര്‍സെക്കന്ററി, വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക് പഠിക്കുന്നവര്‍ക്ക് 7500 രൂപയും പ്രൊഫണല്‍ കോഴ്സ് ഉള്‍പ്പെടെ ബിരുദ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് 15000 രൂപയും സര്‍ക്കാര്‍ അംഗീകൃത കംപ്യൂട്ടര്‍ കോഴ്സുകള്‍ പഠിക്കുന്നവര്‍ക്ക് 10000 രൂപയും ഒരു അധ്യയന വര്‍ഷത്തില്‍ ലഭിക്കും. അപേക്ഷിക്കുന്ന വ്യക്തിയുടെ കുടുംബ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. 
അപേക്ഷകള്‍ താമസിക്കുന്ന സ്ഥലത്തെ വാര്‍ഡ് കൗണ്‍സിലര്‍/അംഗം, പഞ്ചായത്ത്/നഗരസഭ അധ്യക്ഷന്‍ സാക്ഷ്യപ്പെടുത്തിയിരിക്കണം. അപകടം നടന്ന് അഞ്ചു വര്‍ഷത്തിനകമാണ് ആനുകൂല്യത്തിനായി അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷകള്‍ ഓഗസ്റ്റ് 24നകം സിവില്‍ സ്റ്റേഷനിലുള്ള പ്രൊബേഷന്‍ ഓഫീസില്‍ ലഭിച്ചിരിക്കണം. ഫോണ്‍-7012421773.

date