അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനം ആചരിച്ചു
വനിതാ ശിശു വികസന വകുപ്പിന്റെ കീഴിലുള്ള ജില്ലാ ശിശു സംരക്ഷണ യൂണിറ്റിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന ശരണബാല്യം പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര മനുഷ്യക്കടത്ത് വിരുദ്ധ ദിനാചരണം നടത്തി. തിരുവനന്തപുരം ചൈൽഡ് വെൽഫയർ കമ്മിറ്റി ചെയർപേഴ്‌സൺ എൻ.സുനന്ദ ഉദ്ഘാടനം നിർവഹിച്ചു. വനിതാ ശിശുവികസന വകുപ്പ് ജില്ലാ ഓഫീസർ സബീന ബീഗം അധ്യക്ഷത വഹിച്ചു. ജില്ലാ ശിശു സംരക്ഷണ ഓഫീസർ ചിത്രലേഖ.എസ്, റെയിൽവേ പോലീസ് ഇൻസ്‌പെക്ടർ സാബു ജേക്കബ്, സബ് ഇൻസ്‌പെക്ടർ സുരേഷ് കുമാർ, സ്റ്റേഷൻ മാനേജർ ഷാജി കുമാർ, കൊമേർഷ്യൽ മാനേജർ സുനിൽകുമാർ, റെയിൽവേ ചീഫ് ഇൻസ്‌പെക്ടർ ജയകൃഷ്ണൻ, ചൈൽഡ്‌ലൈൻ കോർഡിനേറ്റർ ജോബി എന്നിവർ സംസാരിച്ചു. ചാല ഗവ.ഹൈസ്‌കൂൾ, കരിക്കകം ഗവ.ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ ബോധവത്കരണ ക്ലാസ്സുകളും തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ എക്‌സിബിഷനും നടത്തി. പോലീസ്, ലേബർ വകുപ്പുകളുടെ സഹകരണത്തോടെ നഗരത്തിലെ വിവിധ ഭാഗങ്ങളിലെ ഹോട്ടലുകളും കടകളിലും പരിശോധനയും നടത്തി.
പി.എൻ.എക്സ്.2664/19
- Log in to post comments