Skip to main content

കല്ലറയിൽ എൻ.സി.സി പരിശീലന കേന്ദ്രം നിർമ്മാണത്തിന് അനുമതി

 

നെടുമങ്ങാട് താലൂക്കിലെ കല്ലറയിൽ മൂന്നര ഏക്കർ സ്ഥലം എൻ.സി.സി പരിശീലന കേന്ദ്രം നിർമ്മിക്കുന്നതിന് അനുവദിച്ച് ഉത്തരവിറക്കി.  ഇവിടെ തിരുവനന്തപുരം എൻ.സി.സി ഗ്രൂപ്പിന്റെ കീഴിലുള്ള 1500ൽ പരം കേഡറ്റുകൾക്ക് പരിശീലനം നൽകുന്നതിനുള്ള സൗകര്യമൊരുക്കും.  കൂടാതെ കശ്മീർ മുതൽ കന്യാകുമാരി വരെയുള്ള എൻ.സി.സി വിങ്ങുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന കേഡറ്റുകൾക്കും പരിശീലനത്തിന് സൗകര്യമുണ്ടാകും.  ദേശീയതല ക്യാമ്പുകളും സാഹസിക ഇനങ്ങളിലുള്ള പരിശീലനങ്ങളും ഇവിടെ സംഘടിപ്പിക്കുന്നതിനാണ് എൻ.സി.സിയും ഉന്നത വിദ്യാഭ്യാസ വകുപ്പും ലക്ഷ്യമിടുന്നത്.  ബൃഹത്തായ ക്യാമ്പും അനുബന്ധ സൗകര്യങ്ങളും കല്ലറ കേന്ദ്രീകരിച്ച് വരുന്നത് പ്രദേശത്തിന്റെയാകെ വികസനത്തിന് കളമൊരുക്കുമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
പി.എൻ.എക്സ്.2665/19

date