Skip to main content

സി.ബി.എല്ലിന്റെ തുടക്കം; അച്ചടക്കവും സ്‌പോട്‌സ്മാൻ സ്പിരിറ്റും അനിവാര്യം -ജില്ല കളക്ടർ

ആലപ്പുഴ: ഇത്തവണത്തെ നെഹ്‌റുട്രോഫി വള്ളംകളി  ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ തുടക്കവേദി എന്നതുകൊണ്ടുതന്നെ വള്ളങ്ങളും തുഴച്ചിൽക്കാരും രാജ്യാന്തര നിലവാരത്തിലുള്ള ചിട്ടയും സ്‌പോർട്‌സ്മാൻ സ്പിരിറ്റും നിലനിർത്തണമെന്ന് ജില്ല കളക്ടർ ഡോ. അദീല അബ്ദുള്ള. ഓഗസ്റ്റ് 10ന് പുന്നമടക്കായലിൽ നടക്കുന്ന 67-ാംമത് നെഹ്‌റുട്രോഫി വള്ളംകളിയുടെ ക്യാപ്റ്റൻസ് മീറ്റ് വൈ.എം.സി.എ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കളക്ടർ. മത്സരത്തിൽ പങ്കെടുക്കുന്ന വള്ളങ്ങളിലെ ടീം അംഗങ്ങൾ പാലിക്കേണ്ട നിബന്ധനകളും അച്ചടക്ക സമതിയുടെ അധികാരങ്ങളും ചടങ്ങിൽ വിശദികരിച്ചു. സബ് കളക്ടർ വി.ആർ.കൃഷ്ണതേജ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുൻ എം.എൽ.എമാരായ കെ.കെ.ഷാജു, സി.കെ.സദാശിവൻ, ഇൻഫ്രസ്ട്രക്ചർ കമ്മറ്റി ചെയർമാൻ കെ.പി.ഹരിഹരൻ, , അഡ്വ.ജോയ്ക്കുട്ടി ജോസ്, എസ്.എം. ഇക്ബാൽ, അഷറഫ്, വിവിധ ക്ലബുകളുടെ ക്യാപ്റ്റൻമാർ എന്നിവർ പങ്കെടുത്തു. 

പങ്കെടുക്കുന്ന വളളങ്ങളിലെ ടീം അംഗങ്ങൾ പാലിക്കേണ്ട നിബന്ധനകളും ഡിസിപ്ലിനറി കമ്മറ്റിയുടെ അധികാരങ്ങളും ചുവടെ:

നെഹ്‌റുട്രോഫി ജലമേളയിൽ ആദ്യസ്ഥാനക്കാരാകൂന്ന 9 ചുണ്ടൻ വള്ളങ്ങളെ മാത്രമേ
ചാമ്പ്യൻസ് ബോട്ട്‌സ് ലീഗിലെ മത്സരങ്ങളിൽ പങ്കെടുപ്പിക്കുകയുളളൂ.
നെഹ്‌റു ട്രോഫിമുതൽ. കൊല്ലം പ്രസിഡന്റ് ട്രോഫി വരെ വിവിധ ജില്ലകളിലായി
സംഘടിപ്പിക്കുന്ന 12 മത്സരങ്ങളാണ് ചാമ്പ്യൻസ് ബോട്ട് ലീഗിൽ ഉണ്ടാകുന്നത്. അച്ചടക്ക
രാഹിത്യം ഒരു കാരണവശാലും അനുവദിക്കുന്നതല്ല. മത്സരങ്ങളിൽ പങ്കെടുക്കുന്ന ചുണ്ടൻ വളളങ്ങളും ചെറുവള്ളങ്ങളും, വനിതാ വളങ്ങളുംപരിശീലനം നടത്തുന്നത് 7 ദിവസത്തിൽ കുറയാൻ പാടില്ല. 7 ദിവസത്തിൽ കുറവ്മാത്രമേ പരിശീലനം നടത്തിയിട്ടുളളു എന്ന റിപ്പോർട്ട് കിട്ടിയാൽ ബോണസിൽ മൂന്നിൽ ഒന്ന് കുറവുവരുത്തുന്നതാണ്. വളളങ്ങൾ പരിശീലനം നടത്തുന്ന ദിവസങ്ങൾ റേസ് കമ്മറ്റി
പരിശോധിക്കുന്നതാണ്.

 ചുണ്ടൻവള്ളങ്ങളിൽ 75 തുഴക്കാരിൽ കുറയുവാനും 95 തുഴക്കാരിൽ കൂടുതലാകുവാനും പാടില്ല. എ ഗ്രേഡ് വെപ്പ് ഓടി 45 മുതൽ 60 തുഴക്കാർ വരെ, ബി ഗ്രേഡ് വെപ്പ് ഓടി 25 മുതൽ 35 വരെ തുഴക്കാർ, ചുരുളൻ 25 മുതൽ 35 വരെ തുഴക്കാർ, ഇരുട്ടുകുത്തി രണ്ടാംതരം, 'ബി' വിഭാഗത്തിൽ 25 മുതൽ 35 വരെ തുഴക്കാർ, (തെക്കനോടി 30 ൽ കുറയാത്ത തുഴക്കാർ എന്നിങ്ങനെ കയറേണ്ടതാണ്. ഈ തുഴക്കാർക്ക് പുറമേ നിലക്കാരും,പങ്കായക്കാരും ഉണ്ടായിരിക്കേണ്ടതുമാണ്. വള്ളംകളിയിൽ പങ്കെടുക്കുന്ന തുഴച്ചിൽകാർക്ക് 18 വയസ് പൂർത്തിയായിരിക്കേണ്ടതാണ്.മത്സര വളളങ്ങളിൽ പ്രായപൂർത്തിയാകാത്ത കുട്ടികൾ, മനോദൗർബല്യം ഉളളവർ, മദ്യം,മയക്കുമരുന്ന് തുടങ്ങിയ ലഹരിവസ്തുക്കൾ ഉപയോഗിക്കുന്നവരെ നിർബന്ധമായും ഒഴിവാക്കേണ്ടതാണ്. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന വളളങ്ങളെ അയോഗ്യരാക്കുകയും ബോണസ് നൽകുകയും ചെയ്യുന്നതല്ല. അശ്ലീലപദർശനവും,അച്ചടക്ക ലംഘനവും നടത്തുന്നവർക്ക് 5 വർഷത്തെ വിലക്ക് ഏർപ്പെടുത്തുന്നതായിരിക്കും. ചുണ്ടൻ വള്ളത്തിൽ ഇതര സംസ്ഥാനക്കാർ ആകെ തുഴച്ചിൽക്കാരുടെ 25% ത്തിൽ കൂടുതലാകാൻ പാടില്ല. ഇതിന് വിരുദ്ധമായി തുഴയുന്നതുകണ്ടാൽ ആ വളളത്തിനെ അയോഗ്യരാക്കുന്നതാണ്.. മത്സര ദിവസം വളളങ്ങളിൽ പ്രദർശിപ്പിക്കുവാൻ കമ്മറ്റി തരുന്ന നമ്പരും നെയിംബോർഡും (പോൺസർഷിപ്പ് നീളം കൂട്ടി തറയ്ക്കുകയോ, മാറ്റിവയ്ക്കുകയോ ചെയ്യുവാൻ പാടില്ല. മാർ ദിവസം 2 മണിയ്ക്ക് മുൻപായി എല്ലാ ചുണ്ടൻ വള്ള6ങ്ങളും അനുവദനീയമായ യൂണിഫോം ധാരികളായ തുഴക്കാരോടൊപ്പം കുരിശടിക്ക് മുൻവശത്തായി ജലഘോഷയാത്രക്കായി അണിനിരക്കണം. ഇതിൽ യഥാസമയം പങ്കെടുക്കാത്തവരുടെ ബോണസിൽ 60% കുറവ് വരുത്തുന്നതാണ്.

മത്സരങ്ങളിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങൾ ഘോഷയാത്രയിലും തുടർന്ന്
നടക്കുന്ന മാസ്ഡ്രില്ലിലും പങ്കെടുക്കേണ്ടതാണ്.. മത്സരദിവസം മത്സരം കഴിയുന്നത് വരെ എല്ലാ സമയത്തും യൂണിഫോമായ,കെയില്ലാത്ത ബനിയനും നെഹട്രോഹി ബോട്ട് റേസ് സൊസൈറ്റി കൺവീനർ നൽകുന്ന ഐഡന്റിറ്റി കാർഡും ധരിക്കേണ്ടതാണ്, യുണിഫോമും ഐഡന്റിറ്റി കാർഡും ധരിക്കാത്ത ചുണ്ടൻ വള്ളങ്ങളെ മത്സരത്തിൽ പങ്കെടുപ്പിക്കുന്നതല്ല.
.

 ഇത്തവണയും നിശ്ചല സ്റ്റാർട്ടിംഗ്

 സ്റ്റാർട്ടിംഗ് പോയിന്റിൽ സ്റ്റാർട്ടർമാർ വളങ്ങൾ വിളിക്കുന്ന മുറയ്ക്ക് കൃത്യമായി
അവരവരുടെ ട്രാക്കിലുള്ള സ്റ്റാർട്ടിംഗ് ചേംമ്പറിൽ കയറി നിശ്ചലമായി കിടക്കേണ്ടതും, സ്റ്റാർട്ടിംഗ് സംവിധാനത്തോട് സഹകരിക്കേണ്ടതും സ്റ്റാർട്ടർമാരുടെ നിർദ്ദേശങ്ങൾ പൂർണ്ണമായും അനുസരിക്കേണ്ടതുമാണ്. അപ്രകാരം സഹകരിക്കാത്ത വളളത്തെ അയോഗ്യരാക്കുന്നതാണ്. മൂന്നുതവണ തുല്യതയ്ക്കായി അറിയിപ്പ് നൽകുകയും, മൂന്നാമത്തെ അറിയിപ്പ് ലഭിച്ചാലുടൻ സ്റ്റാർട്ടിംഗ് ഡിവൈസിന്റെ ഷട്ടറുകൾ ഒരേസമയം താഴുകയും വളളങ്ങൾ മുന്നോട്ട് എടുക്കുകയും ചെയ്യേണ്ടതാണ് സ്റ്റാർട്ടറുടെ അറിയിപ്പ് ലഭിക്കാതെ മുന്നോട്ടെടുക്കുന്ന വള്ളങ്ങളെ ഒരു പ്രാവശ്യം മുന്നറിയിപ്പ് നൽകുകയും പിന്നീട് ആവർത്തിക്കുന്ന അവസരത്തിൽ തന്നെ അയോഗ്യരാക്കുന്നതാണ്. സ്റ്റാർട്ടിംഗ് സംവിധാനം നിയന്ത്രണവിധേയവും കുറ്റമറ്റതുമായിരിക്കും. ഏതെങ്കിലും കാരണവശാൽ യന്ത്രതകരാറുകൾ, സംഭവിച്ചാൽ തുല്യനീതി ഉറപ്പാക്കി സ്റ്റാർട്ടർക്ക് നിയമം നടപ്പിലാക്കാവുന്നതാണ്.സ്റ്റാർട്ടിംഗ് ഡിവൈസിനോ പിന്നിൽ ഘടിപ്പിച്ചിരിക്കുന്ന ഡിവൈസിലോ മറ്റ് ഏതെങ്കിലും സജ്ജീകരണങ്ങളിലോ വളളം ഇടിച്ചോ അല്ലാതയോ കേടുപാടുകൾ വരുത്തുവാൻ
പാടില്ല.

  സ്റ്റാർട്ടിംഗ് സിഗ്‌നൽ ലഭിച്ചുകഴിഞ്ഞാൽ ആരംഭം മുതൽ അവസാനം വരെ അവരവരുടെ ടാക്കിൽ കൂടി മാത്രം മത്സരിച്ച് ഫിനിഷിംഗ് പോയിന്റിലെ അടയാളം (ആദ്യം കടക്കുന്ന വരുടെ സമയമനുസരിച്ച് വിജയിയെ പ്രഖ്യാപിക്കുന്നതാണ്. (ടാക്ക് മാറുകയോ, മത്സരത്തിന് തടസ്സം വരുത്തുന്ന വിധം ഏതെങ്കിലും പ്രവൃത്തികൾ ഉണ്ടാക്കുകയോ, ഫിനിഷിംഗ് അടയാളം കൃത്യസമയത്തിനകം കടക്കാതെ വരുകയോ ചെയ്താൽ ടി വളളങ്ങളെ അയോഗ്യരാക്കാൻ കമ്മറ്റിയ്ക്ക് അധികാരമുള്ളതാണ്. അവർക്ക് ബോണസ്സിനും  അർഹത ഉണ്ടായിരിക്കുന്നതല്ല. കൂടാതെ ക്യാപ്റ്റന്റേയും, ടീം ക്യാപ്റ്റന്റേയും,ക്ലബിന്റെയും മേൽ നട പടികൾ ഉണ്ടാകുന്നതുമാണ്. മത്സരത്തിൽ പങ്കെടുക്കുന്ന വളളങ്ങൾ ഫിനിഷ് ചെയ്താൽ ട്രാക്കിൽ കൂടി തിരിച്ചുപോകാൻ പാടില്ല. ഡോക് ചിറയ്ക്കും നെഹ്പവലിയനും ഇടയ്ക്കുള്ള പുറം കായലിൽ കൂടി മാത്രമേ സ്റ്റാർട്ടിംഗ് പോയന്റിലേക്ക് തിരിച്ചു പോകാവു.വിജയിക്കുന്ന വള്ളങ്ങളുടെ ക്യാപ്റ്റൻമാർ മാത്രം ഐഡന്റിറ്റി കാർഡ് പ്രദർശിപ്പിച്ച് പവലിയനിൽ കയറുകയും ട്രോഫികൾ ഏറ്റുവാങ്ങു കയും ചെയ്യേണ്ടതാണ്.ഓരോ ഹീറ്റ്‌സിലും മത്സരം കഴിഞ്ഞാൽ കളിവള്ളങ്ങൾ നിർബന്ധമായും ഫിനിഷിംഗ് പോയിന്റിൽനിന്നു മാറ്റി പുറം കായലിൽ നിലയുറപ്പിക്കേണ്ടതാണ്. ഈ നിബന്ധനയ്ക്ക് എതിരായി ട്രാക്കിന്റെ പടിഞ്ഞാറെ സൈഡിൽ വി.ഐ.പി.പവിലിയന് മുൻവശത്തോ ട്രാക്കിന് കിഴക്കേ സൈഡിൽ ഐലന്റ് പവിലിയന് മുൻവശത്താ ട്രാക്കിലോ ഏതെങ്കിലും കളിവളളം പാർക്ക് ചെയ്താൽ പ്രസ്തുത വളളത്തിന്റെ ബോണസിൽ കുറഞ്ഞത് 50 ശതമാനം കുറവു വരുത്തുന്നതുൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതാണ്. വനിതാ വളളങ്ങളിൽ പരമാവധി 5 പുരുഷന്മാർ മാത്രമേ പാടുളളു, അവർ തുഴയാൻ മാത്രം പാടില്ല. വനിതകൾ തുഴയുന്ന വളം 6 മിനിറ്റിൽ കൂടുതൽ ഫിനിഷ് ചെയ്യാൻ സമയമെടുത്താൽ അതിന് ബോണസ് നൽകുകയില്ല.

സി.ബി.എൽ മത്സരങ്ങൾ  നാലു മുതൽ അഞ്ചുവരെ
 ചെറുവള്ളങ്ങളുടെ പ്രാഥമിക മത്സരങ്ങൾ നാവിലെ കൃത്യം 11 മണിക്ക് ആരംഭിയ്ക്കുന്നതും. 12.30 ന് അവസാനിക്കുന്നതുമാണ്. ചുണ്ടൻ വള്ളങ്ങളുടെ  ഹീറ്റ്‌സിനു ശേഷം ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരം ആരംഭിക്കുന്നതാണ്. സി.ബി.എൽ പ്രക്ഷേപണം നാലു മുതൽ അഞ്ചു മണിവരെയായിരിക്കും.സ്റ്റാർട്ടിങ്ങിന് ഇത്തവണയും കുറ്റമറ്റരീതിയിൽ കഴിഞ്ഞ തവണ പ്രവർത്തിപ്പിച്ച മാഗ്നറ്റിക് സംവിധാനം നിശ്ചല സ്റ്റാർട്ടിങ്ങിന് ഉപയോഗിക്കും. ഫോട്ടോ  ഫിനിഷിങ് സമ്പ്രദായവും തുടരും. ഉച്ചയ്ക്ക് കൃത്യം 2.00 മണിയ്ക്ക് ക്രമത്തിൽ എല്ലാ കളിവള്ളങ്ങളും അണി നിരക്കണം. 

ചുണ്ടൻ വള്ളങ്ങൾ അണിനിരക്കേണ്ട ക്രമം

ജലഘോഷയാത്രയ്ക്കായി കൃത്യം 2.00 മണിക്ക് കായൽ കുരിശടിക്ക് മുൻവശമായി വളളങ്ങൾ അണിനിരക്കണം. ഘോഷയാത്രയ്ക്ക് വേണ്ടി അണിനിരക്കുമ്പോൾ കിഴക്കുവശത്തു
ളള ഔട്ടർ ട്രാക്കുകൾ പൂർണ്ണമായും ഒഴിവാക്കിയിടേണ്ടതാണ്. ഘോഷയാത്ര കൃത്യം 2.00-ന് ആരംഭിക്കും. പ്രൊസെഷൻ പൈലറ്റിനെ റേസ് കമ്മറ്റി തീരുമാനിയ്ക്കുന്നതാണ്. എല്ലാ ചുണ്ടൻ വള്ളങ്ങളും അണിനിരന്ന ശേഷം ക്യാപ്റ്റന്മാരെ മുഖ്യാതിഥിക്ക് പരി ചയപ്പെടുത്തുന്നതും അതേ തുടർന്ന് എല്ലാ കളിക്കാരെയും പ്രതിനിധീകരിച്ച് കഴിഞ്ഞ കൊല്ലം വിജയിച്ച ചുണ്ടന്റെ ക്യാപ്റ്റൻ സത്യപ്രതിജ്ഞ ചെയ്യിക്കുന്നതുമാണ്. അതിന് ശേഷം എല്ലാ ടീം അംഗങ്ങളും താഴെപറയും വിധം മാസ്സ്ഡില്ലിൽ പങ്കെടുക്കേണ്ടതാണ്. 
ഈ നിർദ്ദേശങ്ങൾ ലംഘിക്കുന്ന വളളങ്ങളെ അച്ചടക്ക ലംഘനമായി കണക്കാക്കി അവരെ കേരള ബോട്ട്‌സ് ലീഗിൽ പങ്കെടുപ്പിക്കാതിരിക്കുവാനുളള അധികാരം ഡിസിപ്ലിനറി കമ്മറ്റിയിൽ നിക്ഷിപ്തമാണ്. മേൽപ്പടി വിലക്ക് അടുത്ത 2   വർഷകാലത്തേക്ക് കുടി നിലനിൽക്കുന്നതുമാണ്.
 

date