Skip to main content

കൊടുമ്പ് പാലം നിര്‍മ്മാണം: പൊതുമരാമത്ത് ഡിസൈന്‍ വിഭാഗം പരിശോധന നടത്തി

 

കൊടുമ്പ് പാലത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായി പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ചു. പൊതുമരാമത്ത് ഡിസൈന്‍ വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അരുണ്‍, അസിസ്റ്റന്റ് എഞ്ചിനീയര്‍ റൂബിന്‍, പൊതുമരാമത്ത് വകുപ്പ് നിരത്തുകളും പാലങ്ങളും വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ജയരാജ്, അസിസ്റ്റന്റ് എഞ്ചിനീയര്‍ ഇന്‍സാഫ് എന്നിവരാണ് സ്ഥലം സന്ദര്‍ശിച്ചത്. 
4.2 മീറ്റര്‍ വീതിയും ഏഴു മീറ്റര്‍ ഉയരവുമുളള പാലമാണ് രൂപകല്‍പ്പന ചെയ്തിട്ടുളളത്. ഡിസൈന്‍ നാല്പത്തഞ്ച് ദിവസങ്ങള്‍ക്കകം കൈമാറും. തുടര്‍ന്ന് ഭരണാനുമതിക്കായി സര്‍ക്കാരിലേക്ക് സമര്‍പ്പിക്കും. മലമ്പുഴ എം.എല്‍.എ. യും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്. അച്യുതാനന്ദന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരന് കത്ത് നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്കായി എട്ട് കോടി രൂപ അനുവദിക്കുകയും പൊതുമരാമത്ത് വകുപ്പ് നടപടികള്‍ സ്വീകരിക്കുകയും ചെയ്തത്. കൊടുമ്പ് ഗ്രാമപഞ്ചായത്തില്‍ പ്രസിഡന്റ് ശൈലജയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ പദ്ധതി സംബന്ധിച്ച് വിശദീകരിച്ചു. 

date