Skip to main content

കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്  പരിപാടി: 23-ാംഘട്ടത്തിന് തുടക്കമായി

കുട്ടികളുടെ പാർലമെന്റ്  മാറ്റി

ആലപ്പുഴ: ഇന്ന് നടത്താനിരുന്ന (ഡിസംബർ 29)ന്  നടത്താനിരുന്ന കുട്ടികളുടെ പാർലമെന്റ് ചില സാങ്കേതിക  കാരണങ്ങളാൽ മാറ്റിവച്ചതായി  ജില്ല   ശിശുക്ഷേമ സമിതി  സെക്രട്ടറി അറിയിച്ചു.  
 (പി.എൻ.എ.3117/17)

ലൈഫ് മിഷൻ ജില്ല കോ - ഓർഡിനേറ്റർ ചുമതലയേറ്റു
ആലപ്പുഴ: കേരള സർക്കാരിന്റെ സമ്പൂർണ്ണ- ഭവനപദ്ധതിയായ ലൈഫ് മിഷന്റെ ആലപ്പുഴ ജില്ലാ കോ - ഓർഡിനേറ്ററായി പി.പി.ഉദയസിംഹൻ ചുമതലയേറ്റു. കളക്ടറേറ്റിലാണ് ഓഫീസ്. ഇ.മെയിൽ: lifemissionalp@gmail.com

 (പി.എൻ.എ.3118/17)

ഐ.എച്ച്.ആർ.ഡി. കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ വിവിധ കോഴ്‌സുകളിൽ പ്രവേശനം

ആലപ്പുഴ: ഐ.എച്ച്.ആർ.ഡി. കോളജുകളിൽ ജനുവരിയിൽ ആരംഭിക്കുന്ന വിവിധ കോഴ്‌സുകളിലേക്ക്  അപേക്ഷ ക്ഷണിച്ചു.  പി.ജി.ഡി.സി.എ (യോഗ്യത: ബിരുദം) ഡി.സി.എ.  ( യോഗ്യത: പ്ലസ് ടൂ),  ഡി.ഡി.റ്റി.ഒ.എ, സി.സി. എൽ.ഐ.എസ്.സി. (യോഗ്യത എസ്.എസ്.എൽ.സി.) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. അപേക്ഷഫോറം ഐ.എച്ച്.ആർ.ഡി. വെബ്‌സൈറ്റിൽ നിന്ന് (www.ihrd.ac.in) ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം. പൂരിപ്പിച്ച അപേക്ഷഫോറം രജിസ്‌ട്രേഷൻ ഫീസായ 150രൂപ (പട്ടികവിഭാഗക്കാർക്ക് 100 രൂപ) ഡി.ഡി സഹിതം ജനുവരി 12നകം അതത് സ്ഥാപനമേധാവിക്ക് നൽകാം.

 (പി.എൻ.എ.3119/17)

                                                             

  ആലപ്പുഴ: മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്  പരിപാടി  ജില്ലാതല ഉദ്ഘാടനം  പത്തിയൂർ പ്രൈമറി ഹെൽത്ത് സെന്റർ ഹാളിൽ അഡ്വ.പ്രതിഭാ ഹരി എം.എൽ.എ. നിർവഹിച്ചു. ഓണാട്ടുകര വികസന ഏജൻസി വൈസ് ചെയർമാൻ എൻ. സുകുമാരപിള്ള അധ്യക്ഷത വഹിച്ചു,  ജില്ല പഞ്ചായത്തംഗം മണി വിശ്വനാഥ്, ജനപ്രതിനിധികളായ   ആനന്ദൻ,പി.എസ്.ദീപ, പി.ഡി.സുനിൽ, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഐ.ജയകുമാരി, എ.ഡി.സി.പി.ജില്ല കോ-ഓർഡിനേറ്റർ ഡോ.ആൻസമ്മ കെ.ജോസഫ് താലൂക്ക് കോ-ഓർഡിനേറ്റർ ഡോ.സുരേഷ് കൂമാർ,ക്ഷീരസംഘം പ്രസിഡന്റുമാരായ ശശിമോഹനൻപിള്ള, രാജേഷ് തുടങ്ങിയവർ സംസാരിച്ചു. കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് യാഥാർഥ്യവും തെറ്റിദ്ധാരണകളും എന്ന വിഷയത്തചന്റ മുതുകുളം സീനിയർ വെറ്ററിനറി സർജൻ ഡോ.ഡി.ബീന ക്ലാസെടുത്തു.

     (പി.എൻ.എ.3120/17)
     

date