Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

സാംസ്‌ക്കാരിക സംഗമം; 
ഉമ്പായി അനുസ്മരണ ഗസല്‍ സന്ധ്യ നാളെ
    ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കണ്ണൂരില്‍ സംഘടിപ്പിക്കുന്ന പ്രതിമാസ കലാ-സാംസ്‌ക്കാരിക പരിപാടികള്‍ നാളെ (ആഗസ്ത് മൂന്ന്) ആരംഭിക്കും. ഉമ്പായി അനുസ്മരണ ഗസല്‍ സന്ധ്യയോടെയാണ് പരിപാടികള്‍ക്ക് തുടക്കമാവുക. കണ്ണൂര്‍ സര്‍വ്വകലാശാല ചെറുശ്ശേരി ഓഡിറ്റോറിയത്തിലാണ് അനുസ്മരണ പ്രഭാഷണവും ഗസല്‍സന്ധ്യയും. വൈകിട്ട് ആറ് മണിക്ക് പ്രശസ്ത സാഹിത്യകാരന്‍ ടി പത്മനാഭന്‍ പരിപാടിയുടെ ഉദ്ഘാടനവും അനുസ്മരണ പ്രഭാഷണവും നടത്തും. പ്രശസ്ത ഗസല്‍ഗായികയും കൊല്‍ക്കത്ത സ്വദേശിയുമായ രാഖി ചാറ്റര്‍ജിയുടെ നേതൃത്വത്തിലാണ് ഗസല്‍സന്ധ്യ. ഉര്‍ദു, ഹിന്ദി, മലയാളം ഭാഷകളിലുള്ള ഗസലുകള്‍ പരിപാടിയില്‍ അവതരിപ്പിക്കും. പ്രവേശനം സൗജന്യമാണെങ്കിലും പാസ് വഴി നിയന്ത്രിക്കും. ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് എന്നിവയുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. ഡിടിപിസിയിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലും പാസ് ലഭിക്കും.

ആര്‍മി റിക്രൂട്ട്‌മെന്റ് റാലി 28 മുതല്‍ തൃശൂരില്‍ 
    ഇന്ത്യന്‍ ആര്‍മിയില്‍ വിവധ തസ്തികകളിലേക്കുള്ള നിയമനത്തിനായി ആഗസ്ത് 28 മുതല്‍ സെപ്തംബര്‍ എട്ട് വരെ മണ്ണുത്തി കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സ് യൂനിവേഴ്‌സിറ്റി കോളേജ് ഗ്രൗണ്ടില്‍ റിക്രൂട്ട്‌മെന്റ് റാലി നടത്തുന്നു. കോഴിക്കോട്, കാസര്‍കോഡ്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്, തൃശൂര്‍, വയനാട്, കേന്ദ്രഭരണ പ്രദേശങ്ങളായ ലക്ഷദ്വീപ്, മാഹി എന്നിവിടങ്ങളിലുള്ളവര്‍ക്കായാണ് റാലി നടത്തുന്നത്. ശാരീരികക്ഷമത, വൈദ്യപരിശോധന, എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
    തസ്തിക- യോഗ്യത എന്നീ ക്രമത്തില്‍. സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി- പത്താംക്ലാസ്/ മെട്രിക് ആകെ 45 ശതമാനം മാര്‍ക്കും ഓരോ വിഷയങ്ങള്‍ക്കും 33 ശതമാനം മാര്‍ക്ക്, സോള്‍ജ്യര്‍ ടെക്‌നിക്കല്‍, സോള്‍ജ്യര്‍ ടെക്‌നഴ്‌സിംഗ് അസിസ്റ്റന്റ്(എഎംസി)/ നഴ്‌സിംഗ് അസിസ്റ്റന്റ് വെറ്ററിനറി- 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങള്‍ അടങ്ങിയ പ്ലസ് ടു. ഓരോ വിഷയത്തിലും കുറഞ്ഞത് 40 ശതമാനം മാര്‍ക്ക്, സോള്‍ജ്യര്‍ ക്ലര്‍ക്ക്/ സ്‌റ്റോര്‍ കീപ്പര്‍ ടെക്‌നിക്കല്‍/ ഇന്‍വെന്ററി മാനേജ്‌മെന്റ്- 60 ശതമാനം മാര്‍ക്കോടെ പ്ലസ് ടു. ഓരോ വിഷയങ്ങള്‍ക്കും 50 ശതമാനം മാര്‍ക്ക്, സോള്‍ജ്യര്‍ ട്രേഡ്‌സ്മാന്‍- ഓരോ വിഷയങ്ങള്‍ക്കും 33 ശതമാനം മാര്‍ക്കോടെ പത്താം ക്ലാസ് പാസ്, സോള്‍ജ്യര്‍ ട്രേഡ്‌സ്മാന്‍- എട്ടാം ക്ലാസ് പാസ്. സോള്‍ജ്യര്‍ ജനറല്‍ ഡ്യൂട്ടി വിഭാഗത്തിലേക്ക് 1998 ഒക്ടോബര്‍ ഒന്നിനും 2002 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്കും മറ്റ് തസ്തികകളിലേക്ക് 1996 ഒക്ടോബര്‍ ഒന്നിനും 2002 ഏപ്രില്‍ ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്കും അപേക്ഷിക്കാം.
    സൈനികര്‍/ വിമുക്തഭടന്‍മാര്‍ എന്നിവരുടെ ആശ്രിതര്‍, വിധവകള്‍, കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ജില്ലാ, സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ കായിക മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനം നേടിയവര്‍ എന്നിവര്‍ക്ക് ശാരീരികക്ഷമതയില്‍ നിയമാനുസ്രിത ഇളവ് ലഭിക്കും.
    യോഗ്യരായവര്‍ ആഗസ്ത് 18 ന് മുമ്പായി www.joinindianarmy.nic.in ല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. റാലി സമയത്ത് അഡ്മിറ്റ് കാര്‍ഡ്, മൂന്ന് മാസത്തില്‍ കൂടുതല്‍ പഴക്കമില്ലാത്ത 20 പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍, നേറ്റിവിറ്റി, കമ്മ്യൂണിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, സ്‌കൂള്‍ സ്വഭാവ സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസര്‍/ നഗരസഭ എന്നിവിടങ്ങളില്‍ നിന്ന് ആറ് മാസത്തിനുള്ളില്‍ ലഭിച്ച സ്വഭാവ സര്‍ട്ടിഫിക്കറ്റ്, വില്ലേജ് ഓഫീസര്‍/ നഗരസഭ എന്നിവിടങ്ങളില്‍ നിന്ന് ആറ് മാസത്തിനുള്ളില്‍ ലഭിച്ച ഫോട്ടോ പതിച്ച അവിവാഹ സര്‍ട്ടിഫിക്റ്റ്, സ്‌പോര്‍ട്ടസ് സര്‍ട്ടിഫിക്കറ്റ്, എന്‍സിസി സര്‍ട്ടിഫിക്കറ്റ്, ബന്ധ സര്‍ട്ടിഫിക്കറ്റ് തുടങ്ങിയവ ഹാജരാക്കണം. കൂടുല്‍ വിവരങ്ങള്‍ www.joinindianarmy.nic.in ല്‍. ഫോണ്‍; 0495 2383953.
പി എന്‍ സി/2712/2019
    
ഭരണാനുമതിയായി
    എ എന്‍ ഷംസീര്‍ എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും ആറ് ലക്ഷം രൂപ ചെലവില്‍ എരഞ്ഞോളി പഞ്ചായത്തിലെ പുതിയാണ്ടികാവ്- ഇ കെ നായനാര്‍ റോഡ് കോണ്‍ക്രീറ്റ് പ്രവൃത്തി നടത്തുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
    കെ എം ഷാജി എം എല്‍ എയുടെ പ്രത്യേക വികസന നിധിയില്‍ നിന്നും 90,000 രൂപ ചെലവില്‍ അഴീക്കോട് ഗ്രാമ പഞ്ചായത്തിലെ ഓലാടത്താഴെ റോഡ് മുതല്‍ ശ്മശാനം റോഡ് ഭാഗത്തേക്ക് പൈപ്പ് ലൈന്‍ ദീര്‍ഘിപ്പിക്കുന്നതിന് ജില്ലാ കലക്ടര്‍ ഭരണാനുമതി നല്‍കി.
പി എന്‍ സി/2713/2019

വാഹനം ആവശ്യമുണ്ട്
    കണ്ണൂര്‍ സിറ്റി റോഡ് ഇംപ്രൂവ്‌മെന്റ് പ്രൊജക്ടിന്റെ പ്രവര്‍ത്തനാവശ്യത്തിന് ടാക്‌സി രജിസ്‌ട്രേഷന്‍ ഉള്ള അഞ്ച്, ഏഴ് വീതം സീറ്റുള്ള ഒന്ന് വീതം എ സി കാറുകള്‍ മാസ വാടകക്ക് ആവശ്യമുണ്ട്.  താല്‍പര്യമുള്ളവര്‍ 8086395092, 8156901613, 9446167522 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.
പി എന്‍ സി/2714/2019

തുക കൈപ്പറ്റണം
    കണ്ണൂര്‍ ഗവ.ഐ ടി ഐ യില്‍ 2018 ല്‍ പ്രവേശനം നേടിയ ട്രെയിനികള്‍ക്ക് പ്രവേശന സമയത്ത് അധികമായി നല്‍കിയ പി ടി എ ഫണ്ട് തിരിച്ചു നല്‍കുന്നു.  ബന്ധപ്പെട്ടവര്‍ പി ടി എ രസീതുമായി ഐ ടി ഐ ഓഫീസില്‍ നിന്ന് തുക കൈപ്പറ്റണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
പി എന്‍ സി/2715/2019

റാങ്ക് പട്ടിക റദ്ദായി
    ജില്ലയില്‍ വിവിധ വകുപ്പുകളില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് രണ്ട്(130/2012) തസ്തികയിലേക്ക്  2016 മെയ് 24 ന് നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി അവസാനിച്ചതിനാല്‍ 2019 മെയ് 24 മുതല്‍ റദ്ദായതായി പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/2716/2019

ഉന്നത വിജയികള്‍ക്ക് പ്രോത്സാഹന സമ്മാനം
    2019  മാര്‍ച്ച്/ ഏപ്രില്‍ മാസങ്ങളിലെ പൊതു പരീക്ഷകളില്‍ ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ നിന്ന് എസ് എസ് എല്‍ സി/ പ്ലസ് ടു/ഹയര്‍ സെക്കണ്ടറി/ഡിഗ്രി/ ഡിപ്ലോമ/ ടി ടി സി പ്രൊഫഷണല്‍ കോഴ്‌സുകളില്‍ ഒന്നാം ക്ലാസ്സ്/ ഡിസ്റ്റിംഗ്ഷന്‍ നേടി വിജയിച്ച പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് പ്രോത്സാഹന സമ്മാനം അനുവദിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു.
         എസ് എസ് എല്‍ സി പരീക്ഷയില്‍ ആറ് 'എ' ഗ്രേഡും നാല്  'ബി'  ഗ്രേഡും നേടുന്നവര്‍ക്ക് ഡിസ്റ്റിംഗ്ഷനും ആറ് 'ബി' ഗ്രേഡും നാല് 'സി'  ഗ്രേഡും നേടുന്നവര്‍ക്ക് ഫസ്റ്റ് ക്ലാസ്സിനുളള ആനുകൂല്യത്തിനും, പ്ലസ് ടു പരീക്ഷയില്‍ നാല് 'എ' ഗ്രേഡും രണ്ട് 'ബി'  ഗ്രേഡും നേടുന്നവര്‍ക്ക് ഡിസ്റ്റിംഗ്ഷനും നാല് 'ബി' ഗ്രേഡും രണ്ട് 'സി'  ഗ്രേഡും നേടുന്നവര്‍ക്ക് ഫസ്റ്റ് ക്ലാസ്സിനുമുളള ആനുകൂല്യത്തിനും അര്‍ഹതയുണ്ടായിരിക്കും.   ഇതില്‍ കുറഞ്ഞ ഗ്രേഡുളളവര്‍ അപേക്ഷിക്കേണ്ടതില്ല.
    ഇ-ഗ്രാന്റ്‌സ് 3.0 സൈറ്റില്‍ ഒറ്റത്തവ രജിസ്‌ട്രേഷന്‍ മുഖേന ഡാറ്റ എന്‍ട്രി ചെയ്ത ശേഷം, സ്റ്റുഡന്റ് ലോഗിനില്‍ അപ്ലൈ ഫോര്‍ സ്‌കോളര്‍ഷിപ്പ് എന്ന ഓപ്ഷന്‍ വഴി അപേക്ഷിക്കേണ്ടതാണ്.   ശേഷം സൈറ്റില്‍ നിന്നുള്ള പ്രിന്റ് ഔട്ടും, അറ്റാച്ച്‌മെന്റിന്റെ ഹാര്‍ഡ് കോപ്പിയും ബന്ധപ്പെട്ട ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസില്‍ വിദ്യാര്‍ഥികള്‍ ഹാജരാക്കേണ്ടതാണ്.  ഫോണ്‍: 0497 2700596.
പി എന്‍ സി/2717/2019

ദേശീയ സരസ് മേള കണ്ണൂരില്‍: 
സംഘാടക സമിതി രൂപീകരണം നാലിന്
    സംസ്ഥാന കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ എല്ലാ വര്‍ഷവും നടന്നുവരുന്ന ദേശീയ സരസ് മേള  ഇത്തവണ കണ്ണൂരില്‍ നടക്കും. ധര്‍മ്മശാലയിലെ മാങ്ങാട്ട്പറമ്പ് കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജ് ഗ്രൗണ്ടില്‍ ആഗസ്ത് 31 മുതല്‍ സെപ്തംബര്‍ 10 വരെയാണ് പരിപാടി. സംഘാടക സമിതി രൂപീകരണ യോഗം ആഗസ്ത് നാലിന് വൈകിട്ട് മൂന്ന് മണിക്ക് മാങ്ങാട്ട്പറമ്പ് കെ എ പി ബറ്റാലിയന്‍ ക്യാമ്പ് സെമിനാര്‍  ഹാളില്‍ നടക്കും.
പി എന്‍ സി/2718/2019

ഡാറ്റാ എന്യൂമറേറ്റര്‍ നിയമനം
ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന മാനേജ്‌മെന്റ്ഓഫ് മറൈന്‍ ഫിഷറീസ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മറൈന്‍ ഡാറ്റാകളക്ഷനും ജുവനൈല്‍ ഫിഷിംഗ് സര്‍വ്വേയും നടത്തുന്നതിനായി ജില്ലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷത്തേക്ക് ഡാറ്റാ എന്യൂമറേറ്ററെ നിയമിക്കുന്നു.  ഫിഷറീസ് സയന്‍സ് വിഷയത്തില്‍ ബിരുദമോ, ബിരുദാനന്തര ബിരുദമോ യോഗ്യതയുള്ള 21 നും 36 നും ഇടയില്‍ പ്രായമുള്ള ഉദേ്യാഗാര്‍ഥികള്‍ ആഗസ്ത് 13 ന് കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ രാവിലെ 11  മണി മുതല്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കേണ്ടതാണ്. ഫോണ്‍: 0497 2731081.
പി എന്‍ സി/2718/2019

തെളിവെടുപ്പ് യോഗം മാറ്റി
    സര്‍ഫേസി ആക്ട് പ്രകാരം എടുത്തിട്ടുള്ള നടപടികള്‍ മൂലം സംസ്ഥാനത്ത് ഉളവായിട്ടുള്ള അവസ്ഥാവിശേഷത്തെ കുറിച്ച് പഠിച്ച് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി എസ് ശര്‍മ്മ എം എല്‍ എ യുടെ നേതൃത്വത്തില്‍ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ ആഗസ്ത് ആറിന് കണ്ണൂരില്‍ നടത്താനിരുന്ന തെളിവെടുപ്പ് യോഗം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പി എന്‍ സി/2719/2019 

വ്യവസായ വാണിജ്യ  വകുപ്പ് മന്ത്രിയുടെ അദാലത്ത് നാളെ
    സംസ്ഥാനത്തെ വ്യവസായ  മേഖലയിലെയും  ഖനന മേഖലയിലെയും  സംരംഭകര്‍  നേരിടുന്ന പ്രശ്നങ്ങള്‍  പരിഹരിക്കാന്‍ കണ്ണൂര്‍ ചേമ്പര്‍ ഓഫ് കോമേഴ്സ് ഹാളില്‍ നാളെ(ആഗസ്ത്  മൂന്ന്) രാവിലെ 10 മണിക്ക് വ്യവസായ മന്ത്രിയുടെ അദാലത്ത് സംഘടിപ്പിക്കുന്നു.
പി എന്‍ സി/2720/2019  

date