Skip to main content

പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം; നഷ്ടപരിഹാരമായി 63.5 ലക്ഷം അനുവദിച്ചു

പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം സംബന്ധിച്ച ജില്ലാതല വിജിലന്‍സ് മോണിറ്ററിങ് കമ്മിറ്റിയുടെ അവലോകന യോഗം ജില്ല കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്നു. അതിക്രമത്തിനിരയായ 44 കേസുകളിലായി 63.5 ലക്ഷം നഷ്ടപരിഹാരം അനുവദിച്ചു. ജാതിപേര് വിളിച്ച് അപമാനിക്കുകയും മര്‍ദിക്കുകയും ചെയ്ത തരത്തിലൂടെ പരാതികളാണ് കൂടുതലും വന്നിട്ടുള്ളത്. സ്ത്രീകളെ അപമാനിക്കുന്ന രീതിയിലുള്ള പരാതികളും പരിഗണനക്ക് വന്നു.  വിജിലന്‍സ് കമ്മിറ്റി അംഗങ്ങള്‍ക്കും ജില്ലയിലെ എസ്ഐ ഡിവൈഎസ്പിമാര്‍ക്കും അതിക്രമം തടയല്‍ നിയമത്തെ കുറിച്ച് ബോധവത്കരണം നല്‍കണമെന്ന് അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
പി.ഉബൈദുള്ള എം.എല്‍.എ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, സ്പെഷല്‍ പബ്ലിക് പ്രൊസികൂട്ടര്‍ അബ്ദുല്‍ സത്താര്‍,  ഐടിഡിപി പ്രൊജക്ട് ഓഫീസര്‍ ടി.ശ്രീകുമാരന്‍, പട്ടികജാതി വികസന ഓഫീസര്‍ കെ.സന്ധ്യ, ഡി.എം.ഒ ഡോ. മുഹമ്മദ് ഇസ്മയില്‍, ഡി.വൈ.എസ്.പിമാരായ ജലീല്‍ തോട്ടത്തില്‍, കെഎ ശശിധരന്‍,  അംഗങ്ങളായ ഇ കുട്ടന്‍, മുഹമ്മദ് അഷ്റഫ് കരിപ്പാലി, കെപി സുബ്രഹ്മണ്യന്‍, അംഗം എ ബാബു, ടികെ വിമല എന്നിവര്‍ പങ്കെടുത്തു.

 

date