Skip to main content

സെന്‍സസ് - നെ•ിനി വില്ലേജില്‍ പ്രീ ടെസ്റ്റ് നടത്തും

 

2021 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുള്ള പ്രീ ടെസ്റ്റ് സംസ്ഥാനത്തെ മൂന്ന് ജില്ലകളില്‍ നടക്കും. ജില്ലയില്‍ പെരിന്തല്‍മണ്ണ താലൂക്കിലെ കീഴാറ്റൂര്‍ പഞ്ചായത്തിലെ നെന്‍മിനി വില്ലേജിലാണ് പ്രീടെസ്റ്റ് നടത്തുക.  പത്തനം തിട്ട ജില്ലയില്‍ കോന്നി താലൂക്കിലെ കൂടല്‍ വില്ലേജിലും തിരുവനന്തപുരം കോര്‍പ്പറേഷനിലെ അഞ്ച് വാര്‍ഡുകളിലും പ്രീടെസ്റ്റ് നടക്കും.

   ഓഗസ്റ്റ് 12 മുതല്‍ സെപ്റ്റംബര്‍ നാലു വരെയാണ് പ്രീടെസ്റ്റിന്റെ ഒന്നാംഘട്ടം. രണ്ടാം ഘട്ടം സെപ്റ്റംബര്‍ അഞ്ചിന് തുടങ്ങി ഒക്ടോബര്‍ നാലിന് അവസാനിക്കും. ഇതിന്റെ ഭാഗമായി എന്യൂമറേറ്റര്‍മാര്‍ക്കുള്ള  പരിശീലനം ആറ് മുതല്‍ ഒന്‍പത് വരെ പെരിന്തല്‍മണ്ണ താലൂക്ക് ഓഫീസില്‍ സംഘടിപ്പിക്കും.  പരിശീലനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന്  കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.  കലക്ടറേറ്റില്‍ ചേര്‍ന്ന പരിശീലന പരിപാടിയില്‍  സെന്‍സസ് ഓപ്പറേഷന്‍ ഡയറക്ടര്‍ വി. വിഭ, സ്റ്റാറ്റിറ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഹേമന്ത് കുമാര്‍, സീനിയര്‍ സൂപ്പര്‍വൈസര്‍ കെ. രാജീവ്, മീര മോഹന്‍, എഡിഎം മെഹറലി തുടങ്ങിയവര്‍ സംബന്ധിച്ചു.

 

date