Skip to main content

ചേലേമ്പ്രയിലെ ഫസ്റ്റ് എയ്ഡ് പദ്ധതി പ്രഖ്യാപനവും ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റ് പ്രകാശനവും ഇന്ന്

 

ചേലേമ്പ്ര പഞ്ചായത്തിലെ പ്രഥമ ശുശ്രൂഷ സാക്ഷരതാ പ്രഖ്യാപനവും ഐ.എസ.്ഒ സര്‍ട്ടിഫിക്കറ്റ് പ്രകാശനവും ഇന്ന് ( ഓഗസ്റ്റ് മൂന്നിന് -ശനിയാഴ്ച) ഉച്ചയ്ക്ക് രണ്ടിന് ചേലേമ്പ്ര നാരായണന്‍ നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ ആരോഗ്യ-സാമൂഹിക നീതി വകുപ്പ് മന്ത്രി പി.കെ ശൈലജ ടീച്ചര്‍ നിര്‍വ്വഹിക്കും. പി.അബ്ദുല്‍ഹമീദ് എം.എല്‍.എ അധ്യക്ഷനാകുന്ന ചടങ്ങില്‍ പി.കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍, കാലിക്കറ്റ് യൂനിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍, ജില്ലാ കലക്ടര്‍ ജാഫര്‍ മലിക്, പഞ്ചായത്ത് പ്രസിഡന്റ് സി.രാജേഷ്, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മണ്ണറോട്ട്, പഞ്ചായത്ത് അഡീഷനല്‍ ഡയറക്ടര്‍ എംപി അജിത്കുമാര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ എകെ അബ്ദുറഹ്മാന്‍, സെറീന ഹസീബ്, പി രോഹില്‍ നാഥ് തുടങ്ങിയവര്‍ പങ്കെടുക്കും. മിഷന്‍ ഫസ്റ്റ് എയ്ഡ് പദ്ധതിയിലൂടെ ചേലേമ്പ്ര ചരിത്രംകുറിച്ചാണ് ചേലേമ്പ്ര പഞ്ചായത്ത് പ്രഥമ ശുശ്രൂഷ സാക്ഷരതാ പ്രഖ്യാപനവും ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് പ്രകാശനവും നിര്‍വ്വഹിക്കുന്നത്

 

date