Skip to main content

പാസ് വേര്‍ഡ്- ട്യൂണിങ് 'ക്യാമ്പുകള്‍ക്ക് ഇന്ന് തുടക്കം

ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ക്കായി സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് സംഘടിപ്പിക്കുന്ന വ്യക്തിത്വ വികസന പരിശീലന പരിപാടി ക്യാമ്പായ 'പാസ് വേര്‍ഡ്- ട്യൂണിങ് 'ക്യാമ്പുകള്‍ക്ക് ഇന്ന് മുതല്‍ (ഓഗസ്റ്റ് മൂന്ന്) തുടക്കമാവും. ജില്ലയില്‍ 11 കേന്ദ്രങ്ങളിലായാണ് ക്യാമ്പുകള്‍ നടക്കുക. അരീക്കോട് എസ്.ഒ.എച്ച്.എസ്.എസ്, പൊന്നാനി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കൊണ്ടോട്ടി ഇ.എം.ഇ.എ.എച്ച്.എസ്.എസ്, പുതുപൊന്നാനി എം.ഐ.എച്ച്.എസ്.എസ്. ഫോള്‍ ഗേള്‍സ് എന്നീ കേന്ദ്രങ്ങളിലാണ് ഇന്ന് ക്യാമ്പുകള്‍ നടക്കുക. ഓഗസ്റ്റ് ആറിന് മണിമൂളി ക്രൈസ്റ്റ് കിംഗ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും ഏഴിന് തിരൂര്‍ ജി.ബി.എച്ച്.എസ്.എസ്, വളാഞ്ചേരി ജി.എച്ച്.എസ്.എസ് എന്നീ കേന്ദ്രങ്ങളിലും എട്ടിന് ഏഴൂര്‍ ജി.എച്ച്.എസ്.എസ്, പട്ടിക്കാട്  ജി.എച്ച്.എസ്.എസ്, നോര്‍ത്ത് കുറ്റൂര്‍ കെ.എം.എച്ച്.എസ്.എസ്, ഇരിമ്പിളിയം എം.ഇ.എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലും ക്യാമ്പുകള്‍ നടക്കും.  രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെയാണ് ക്യാമ്പ്. മുസ്ലിം, ക്രിസ്ത്യന്‍, സിഖ്, ബുദ്ധ, പാഴ്‌സി തുടങ്ങിയ ന്യൂനക്ഷ വിഭാഗങ്ങളില്‍പ്പെടുന്ന ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് തലങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ഥികളുടെ വ്യക്തിത്വ വികസനമാണ് ക്യാമ്പ് ലക്ഷ്യമിടുന്നത്.

 

date