Skip to main content

പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ കരാർ നിയമനം

ആരോഗ്യ വകുപ്പിന് കീഴിലുള്ള തിരുവനന്തപുരം ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് സൈക്യാട്രിസ്റ്റ്, ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, സോഷ്യൽ വർക്കർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. 
സൈക്യാട്രിസ്റ്റ് തസ്തികയിൽ എം.ബി.ബി.എസ് ബിരുദവും സൈക്യാട്രിയിൽ എം.ഡി/ ഡി.പി.എം/ ഡി.എൻ.ബിയുമാണ് യോഗ്യത. ക്ലിനിക്കൽ സൈക്കോളജിസ്റ്റിന് ക്ലിനിക്കൽ സൈക്കോളജിയിൽ എം.ഫിൽ, ആർ.സി.ഐ രജിസ്‌ട്രേഷൻ എന്നിവ വേണം. സോഷ്യൽ വർക്കർ തസ്തികയിൽ എം.എസ്.ഡബ്ല്യു മെഡിക്കൽ ആൻഡ് സൈക്യാട്രി ബിരുദമാണ് യോഗ്യത. 
ഉദ്യോഗാർത്ഥികൾ വിശദമായ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം ആഗസ്റ്റ് 14ന് രാവിലെ 11.30ന് പേരൂർക്കട ഊളമ്പാറ സർക്കാർ മാനസികാരോഗ്യ കേന്ദ്രം കാമ്പസിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഓഫീസിലെത്തണം. ഫോൺ: 9446455645.
പി.എൻ.എക്സ്.2745/19

date