Skip to main content

കുന്നംകുളത്ത് 3700 കിണറുകൾ റീച്ചാർജ് ചെയ്യൽ ആരംഭിച്ചു

കുന്നംകുളം നഗരസഭയിൽ 2019 - 2020 സാമ്പത്തിക വർഷത്തിൽ അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി 3700 കിണറുകൾ റീചാർജ്ജ് ചെയ്യുന്ന പ്രവൃത്തിക്ക് തുടക്കംകുറിച്ചു. മഴ വെള്ളം കൃത്യമായി ശുദ്ധീകരിച്ച് ഭൂമിയിലേക്ക് ഇറക്കി വിടുന്നതുവഴി ഭൂഗർഭ ജലശോഷണം തടയാൻ സാധിക്കുമെന്നതാണ് ഇതിന്റെ സവിശേഷത. തുലാമഴ നഷ്ടപ്പെടുത്താതെ ശുദ്ധീകരിച്ച് കിണറിൽ സംഭരിച്ചാൽ നാലുമാസത്തെ കുടിവെള്ളം ഉണ്ടാക്കാൻ കഴിയുമെന്നും നഗരസഭ കണക്കുകൂട്ടുന്നു. 
1000 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു മേൽക്കൂരയിൽ നിന്ന് ഒരു വർഷം ശരാശരി മൂന്ന് ലക്ഷം ലിറ്റർ മഴവെള്ളം പെയ്തു വീഴുകയാണെങ്കിൽ തുലാമഴക്കാലത്ത് ഇതിന്റെ ഇരുപത് ശതമാനം കിട്ടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ മഴ വെള്ളം കരുതലോടെ സംരക്ഷിച്ച് മഴവെള്ള ഫിൽട്ടർ ടാങ്ക് ഉപയോഗിച്ച് ശുദ്ധീകരിച്ച് കിണറുകളെ പരിപോഷിപ്പിച്ചെടുക്കാനാണ് നഗരസഭ തയ്യാറാവുന്നത്. ഇത് വരുംകാല വരൾച്ചയെ നേരിടാനുള്ള ഉപാധി കൂടിയാണെന്നും നഗരസഭ സെക്രട്ടറി കെ. കെ മനോജ് അറിയിച്ചു.
 

date