Skip to main content

കാലവർഷം: രണ്ടു വീടുകൾ തകർന്നു  ക്യാംപുകളിൽ 16 പേർ

കാലവർഷം കനത്തതോടെ കൊടുങ്ങല്ലൂർ താലൂക്കിൽ രണ്ടു വീടുകൾ തകർന്നു. കൂളിമുട്ടം വില്ലേജിൽ കളത്തിൽ ഗോപി, ഇതേ വില്ലേജിലെ നെടുപറമ്പിൽ ഷണ്മുഖൻ എന്നിവരുടെ വീടാണ് പൂർണമായും തകർന്നത്. കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിൽ രണ്ട് കാലവർഷ ക്യാംപുകളിലായി 16 പേർ താമസിക്കുന്നുണ്ട്. കൊടുങ്ങല്ലൂർ താലൂക്കിൽ ഒരു കുടുംബത്തിലെ നാലുപേരും ചാവക്കാട് താലൂക്കിൽ നാലു കുടുംബങ്ങളിലെ 12 പേരുമാണ് താമസിക്കുന്നത്. കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിൽ സുനാമി ഷെൽട്ടറുകളിലും നേരത്തെ മുതൽ ചില കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

date