Skip to main content

പൂമല ഡാമിന്റെ ഷട്ടറുകൾ തുറന്നു

പൂമല ജലസംഭരണിയിലെ ജലനിരപ്പ് 28 അടി ആയതിനാൽ രണ്ട് ഷട്ടറുകൾ തുറന്നു. തിങ്കളാഴ്ച ഉച്ച മൂന്ന് മണിയോടെയാണ് തുറന്നത്. ഡാമിലേക്ക് നീരൊഴുക്ക് ശക്തിപ്പെടുന്ന സാഹചര്യത്തിലാണിത്. ഡാമിന്റെ പരമാവധി സംഭരണ ശേഷി 29 അടിയാണ്. ജലവിതാനം 28 അടിയായി നിലനിർത്തി ഷട്ടറുകൾ ക്രമീകരിക്കും. ഈ സാഹചര്യത്തിൽ മലവായ് തോടിന്റെ ഇരുവശത്തും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് മൈനർ ഇറിഗേഷൻ അസി. എക്സിക്യുട്ടീവ് എൻജിനീയർ അറിയിച്ചു.

date