Skip to main content

കരിയർ ഗൈഡൻസ്  പരിശീലന ക്യാമ്പ് ആരംഭിച്ചു

ന്യൂനപക്ഷ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലയിലെ ഹയർ സെക്കണ്ടറി വിഭാഗം വിദ്യാർത്ഥികൾക്കുളള ഏകദിന കരിയർ ഗൈഡൻസ് പരിശീലന ക്യാമ്പ് 'പാസ്‌വേഡ് 2019-20' ആരംഭിച്ചു. ട്യൂണിങ്, ഫ്‌ളവറിങ്, എക്‌സ്‌പ്ലോറിങ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളായാണ് ക്യാമ്പ്. പാടൂർ അലിമുൽ ഇസ്ലാം എച്ച് എസിൽ തിങ്കളാഴ്ചയായിരുന്നു ക്യാമ്പ്. സ്‌കൂൾ, പരിശീലന ദിനം യഥാക്രമത്തിൽ. കേച്ചേരി അൽ അമീൻ എച്ച് എസ്-ആഗസ്റ്റ് 6, മതിലകം സെന്റ് ജോസഫ്‌സ് എച്ച് എസ്-7, കൊടുങ്ങല്ലൂർ ഗവ. ഗേൾസ് എച്ച് എസ്-8, മാമ്പ്ര യൂണിയൻ എച്ച് എസ്-9, മണത്തല ഗവ. എച്ച് എസ്-14, അഴീക്കോട് സീതി സാഹിബ് മെമ്മോറിയൽ എച്ച് എസ്-16. ആദ്യഘട്ടമായ ട്യൂണിങ്ങിൽ നിന്ന് തെരഞ്ഞെടുക്കുന്ന 84 വിദ്യാർത്ഥികൾ അടുത്ത ഘട്ടമായ ഫ്‌ളവറിങ് ദ്വിദിന പരിശീലന ക്യാമ്പിൽ പങ്കെടുക്കും.

date