Skip to main content

മാലിന്യ നിർമ്മാജ്ജന സംവിധാനങ്ങൾ ഉറപ്പാക്കി നിയമനടപടി ശക്തമാക്കണം

മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട കുറ്റങ്ങളിൽ നിയമങ്ങളും ചട്ടങ്ങളും പ്രകാരമുളള പിഴ ഈടാക്കുന്നതിനും ശിക്ഷ ഉറപ്പാക്കുന്നതിനും തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അസിസ്റ്റന്റ് സെക്രട്ടറിമാർക്കും ഹെൽത്ത് ഇൻസ്‌പെക്ടർമാർക്കുളള ദ്വിദിന പരിശീലനം ജില്ലാ ജഡ്ജി സോഫി തോമസ് ഉദ്ഘാടനം ചെയ്തു. മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട് ശക്തമായ ബോധവൽക്കരണ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിക്കണമെന്നും അതോടൊപ്പം ശരിയായ മാലിന്യ സംസ്‌ക്കരണ ഉപാധികളും സംവിധാനങ്ങളും ജനങ്ങൾക്ക് ലഭ്യമാക്കുവാനും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്ന് അവർ പറഞ്ഞു.
പരിശീലനത്തിന്റെ തുടർച്ചയായി ജില്ലയിലെ ഓരോ വാർഡിലും 50 പേർക്ക് വീതം ഹരിതനിയമ ബോധവൽക്കരണ പരിപാടികൾ പഞ്ചായത്തുകളുടെയും മുനിസിപ്പാലിറ്റികളുടെയും നേതൃത്വത്തിൽ നടക്കും. ഇപ്രകാരം 73000 കുടുംബങ്ങൾക്ക് ഹരിതനിയമാവലിയുടെ സന്ദേശം എത്തിക്കും. ഒക്‌ടോബറോടെ നിയമനടപടി ശക്തമാക്കാൻ തീരുമാനിച്ചു. ഹരിതകേരളം മിഷൻ കോർഡിനേറ്റർ പി എസ് ജയകുമാർ, കില പ്രതിനിധി വി വി സുധാകരൻ തുടങ്ങിയവർ സംസാരിച്ചു.
 

date