Skip to main content

കാർഷികാവശ്യങ്ങൾക്ക് കിസാൻ ക്രെഡിറ്റ് കാർഡ് 

കിസാൻ ക്രെഡിറ്റ് കാർഡ് ഇതുവരെ എടുത്തിട്ടില്ലാത്ത കർഷകർക്ക് കാർഡുകൾ എടുക്കാൻ സൗകര്യം. ഇതിനായി ജില്ലകൾ തോറും ക്യാമ്പുകൾ നടത്തും. കിസാൻ ക്രെഡിറ്റ് കാർഡ് ലഭിക്കുന്നതിന് കൈവശാവകാശ സർട്ടിഫിക്കറ്റ്, കരം അടച്ച രസീത്, ആധാർകാർഡ് എന്നീ രേഖകൾ ബാങ്കിൽ ഹാജരാക്കി അപേക്ഷ നൽകണം. 160000 രൂപ വരെ ഈടില്ലാതെ വായ്പ ലഭിക്കും. സ്വന്തം കൃഷിയിടത്തിൽ കൃഷി നടത്തുന്നവർക്ക് വീടിനടുത്തുള്ള ബാങ്കുകളുമായി ബന്ധപ്പെട്ട് കിസാൻ ക്രെഡിറ്റ് കാർഡ് കരസ്ഥമാക്കാം. ഭൂമിയുടെ അളവും ചെയ്യുന്ന വിളയും അനുസരിച്ചാണ് വായ്പത്തുക നിശ്ചയിക്കുക. മൃഗ സംരക്ഷണത്തിനും മത്സ്യ കൃഷിക്കും കെസിസി വായ്പ ലഭ്യമാണ്. പിൻവലിക്കുന്ന തുകക്കും ദിവസങ്ങൾക്കും അനുസരിച്ചാണ് പലിശ കണക്കാക്കുക. നേരത്തെ എടുത്ത മറ്റു വായ്പകളിൽ കുടിശ്ശികയുള്ളവർക്കു വായ്പ ലഭിക്കില്ല. ഫോൺ: 0477-2331156.

date