Skip to main content

ഋതുപദ്ധതി: ജില്ലാതല ഉദ്ഘാടനം നടന്നു

കൗമാരപ്രായത്തിലുള്ള പെൺകുട്ടികളുടെ ആരോഗ്യ സംരക്ഷണം ആയുർവേദത്തിലൂടെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടു കൂടി ഭാരതീയ ചികിത്സാ വകുപ്പ് നടത്തി വരുന്ന സ്‌കൂൾ ആരോഗ്യ പദ്ധതിയായ ഋതുവിന്റെ ജില്ലാതല ഉദ്ഘാടനം പേരാമംഗലം ശ്രീ ദുർഗാവിലാസം ഹയർ സെക്കൻണ്ടറി സ്‌ക്കൂളിൽ അനിൽ അക്കര എംഎൽഎ നിർവഹിച്ചു. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ് ഷിബു അദ്ധ്യക്ഷത വഹിച്ചു. ഋതു പ്രൊജക്ട് തൃശ്ശൂർ കൺവീനർ ഡോ. നിമ്മി എം എ പദ്ധതി വിശദീകരിച്ചു. കൈപ്പറമ്പ് പഞ്ചായത്ത് വാർഡംഗം സി പി ജോയ്, ഹെഡ്മാസ്റ്റർ പി ആർ ബാബു, പി ടി എ പ്രസിഡന്റ് ഷാജു കെ വി, കോർഡിനേറ്റർ ഡോ. ജിജിമോൾ, പ്രിൻസിപ്പാൾ കെ സ്മിത തുടങ്ങിയവർ സംസാരിച്ചു.
 

date