Skip to main content

ശോഭ സുഭാഷ് മാള പഞ്ചായത്ത് പ്രസിഡന്റ് 

മാള ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി സിപിഐ അംഗം ശോഭ സുഭാഷിനെ തിരഞ്ഞെടുത്തു. അഡിഷണൽ ഫുൾ ചാർജ് ഓഫ് എഇഒ സീനിയർ സുപ്രണ്ടന്റ് ടി ബി സുനിൽ വരണാധികാരിയായി. എൽഡിഎഫ് ധാരണ അനുസരിച്ച് സിപിഎം അംഗമായ പി കെ സുകുമാരൻ രാജി വച്ച ഒഴിവിലാണ് തിരഞ്ഞെടുപ്പ് നടന്നത്. ശോഭ സുഭാഷിന് 12 വോട്ടും എതിർ സ്ഥാനാർത്ഥി കോൺഗ്രസിലെ ടി കെ ജിനേഷിന് 5 വോട്ടും ലഭിച്ചു. ബിജെപിയിലെ രണ്ട് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. 20 അംഗങ്ങൾ ഉള്ള പഞ്ചായത്ത് ഭരണ സമിതിയിൽ എൽഡിഎഫിന് പതിമൂന്നു അംഗങ്ങളും യുഡിഎഫിന് നാലും ബിജെപി ക്ക് രണ്ടും സ്വതന്ത്രയായി ഒരു അംഗവുമാണുള്ളത്.
 

date