Skip to main content

ബ്ലു ആർമി:  റാലി സംഘടിപ്പിക്കും 

ബ്ലു ആർമി പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടന പരിപാടിയുടെ ഭാഗമായി റാലി സംഘടിപ്പിക്കുന്നു. ഇന്ന് (ആഗസ്റ്റ് അഞ്ച്) വൈകീട്ട് മൂന്നിന് അരിമ്പൂർ പഞ്ചായത്ത് പരിധിയിലുള്ള എല്ലാ സ്‌കൂളുകളെയും പ്രതിനിധീകരിച്ചുള്ള വിദ്യാർത്ഥികളുടെ റാലിയിൽ ബ്ലൂ ആർമി കോർഡിനേറ്റുമാർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. ജില്ലാ പദ്ധതിയുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ ജലസംരക്ഷണം സാധ്യമാക്കുന്നതിനു വിഭാവനം ചെയ്ത് സംയോജിത പ്രൊജക്ട് ആണ് ജലരക്ഷ - ജീവരക്ഷ. പ്രൊജക്ടിന്റെ നടത്തിപ്പിന് ജില്ലയിലെ മുഴുവൻ വിദ്യാർത്ഥി സമൂഹത്തിന്റെയും പങ്കാളിത്തം ഉറപ്പുവരുത്തുന്നതിനുള്ള ക്ലബ്ബാണ് ബ്ലു ആർമി. ജലരക്ഷ ജീവരക്ഷ പദ്ധതി ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് ആറിന് രാവിലെ ഒൻപതിന് കണ്ടശ്ശാങ്കടവ് ജോസഫ് മുണ്ടശ്ശേരി സ്‌കൂളിൽ മ്ര്രന്തിമാരായ പ്രൊഫ. സി രവീന്ദ്രനാഥ്, അഡ്വ. വി എസ് സുനിൽകുമാർ എന്നിവർ ചേർന്നു നിർവഹിക്കും. മുരളി പെരുനെല്ലി എംഎൽഎ അധ്യക്ഷത വഹിക്കും. റാലി അരിമ്പൂർ ഹൈസ്‌കൂളിൽ നിന്ന് ആരംഭിച്ച് സെന്റ് തെരാസസ് സ്‌കൂളിൽ അവസാനിക്കും.

date