Skip to main content

തദ്ദേശ സ്വയംഭരണ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് സെപ്റ്റംബർ മൂന്നിന്

 

സംസ്ഥാനത്തെ 10 ജില്ലകളിലെ 27 തദ്ദേശസ്വയംഭരണ വാർഡുകളിൽ  സെപ്റ്റംബർ മൂന്നിന് ഉപതിരഞ്ഞെടുപ്പ് നടക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു.
മാതൃകാപെരുമാറ്റചട്ടം നിലവിൽ വന്നു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ഈ മാസം ഒൻപതിന് പുറപ്പെടുവിക്കും,  നാമനിർദേശ പത്രിക ഒൻപത് രാവിലെ 11 നും മൂന്നിനും ഇടയിൽ 16 വരെ സമർപ്പിക്കാം.  സൂക്ഷ്മപരിശോധന 17-ന് നടക്കും സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള അവസാന ദിവസം 19 ആണ്.  വോട്ടെടുപ്പ് സെപ്റ്റംബർ മൂന്നിന് രാവിലെ ഏഴിന് ആരംഭിച്ച് വൈകിട്ട് അഞ്ചിന് അവസാനിക്കും. വോട്ടെണ്ണൽ നാലിന് രാവിലെ പത്തിന് നടക്കും.
തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ മണമ്പൂർ, പോത്തൻകോട് ബ്ലോക്ക്പഞ്ചായത്തിലെ കണിയാപുരം, കാരോട് ഗ്രാമ പഞ്ചായത്തിലെ കാന്തള്ളൂർ, ചെങ്കലിലെ മര്യാപുരം, കുന്നത്തുകാലിലെ നിലമാമൂട്, അമ്പൂരിയിലെ തുടിയംകോണം, പോത്തൻകോടിലെ മണലകം, പാങ്ങോടിലെ അടപ്പുപാറ, കൊല്ലം ജില്ലയിൽ കുണ്ടറ ഗ്രാമ പഞ്ചായത്തിലെ റോഡ് കടവ്, കുളക്കടയിലെ  മലപ്പാറ, പത്തനംതിട്ട ജില്ലയിൽ നാറാണം മൂഴി  ഗ്രാമ പഞ്ചായത്തിലെ കക്കുടുമൺ, ഇടുക്കി ജില്ലയിൽ അടിമാലി ബ്ലോക്ക് പഞ്ചായത്തിലെ കൊന്നത്തടി, എറണാകുളം ജില്ലയിൽ കളമശ്ശേരി മുനിസിപ്പാലിറ്റിയിലെ ഉണിച്ചിറ, മുളന്തുരുത്തി ഗ്രാമപഞ്ചായത്തിലെ പെരുമ്പിള്ളി, തൃശൂർ ജില്ലയിൽ കുഴൂർ ഗ്രാമപഞ്ചായത്തിലെ കുഴൂർ, പാലക്കാട് ജില്ലയിൽ ഷൊർണൂർ മുനിസിപ്പാലിറ്റിയിലെ ഷൊർണൂർ ടൗൺ, പാലക്കാട് മുനിസിപ്പാലിറ്റിയിലെ നരികുത്തി, പൂക്കോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ മുന്നൂർക്കോട് നോർത്ത്, തെങ്കരയിലെ മണലടി, പല്ലശ്ശനയിലെ മഠത്തിൽക്കളം, നെല്ലിയാമ്പതിയിലെ പുലയമ്പാറ, മലപ്പുറം ജില്ലയിൽ മങ്കട ഗ്രാമപഞ്ചായത്തിലെ കോഴിക്കോട്ടുപറമ്പ്, നന്നംമുക്കിലെ പെരുമ്പാൾ, കോഴിക്കോട് ജില്ലയിൽ മേലടി ബ്ലോക്ക് പഞ്ചായത്തിലെ തിക്കോടി, കുന്ദമംഗലത്തിലെ പൂവാട്ടുപറമ്പ്, കോട്ടൂർ ഗ്രാമ പഞ്ചായത്തിലെ പടിയക്കണ്ടി, കാസർഗോഡ് ജില്ലയിൽ ബേഡഡുക്ക ഗ്രാമ പഞ്ചായത്തിലെ കാരക്കാട് എന്നീ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുക.
പി.എൻ.എക്സ്.2747/19
 

date