Skip to main content

സദ്ഭാവനാദിനം ആചരിക്കും

മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജൻമദിനമായ ആഗസ്റ്റ് 20ന് സദ്ഭാവനാദിനം ആചരിക്കുന്നു. സെക്രട്ടേറിയറ്റിലെ സദ്ഭാവനാദിന പ്രതിജ്ഞാ ചടങ്ങ് അതേ ദിവസം രാവിലെ 11ന് സെക്രട്ടേറിയറ്റിലെ ദർബാർ ഹാളിൽ നടക്കും. ചീഫ് സെക്രട്ടറി സദ്ഭാവനാദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
സദ്ഭാവനാദിന പ്രതിജ്ഞ.
''സമുദായം, മതം, പ്രദേശം, ഭാഷ തുടങ്ങിയ യാതൊരുവിധ പരിഗണനയും കൂടാതെ ഭാരതത്തിലെ എല്ലാ വിഭാഗം ജനങ്ങളുടേയും ഐക്യത്തിനും സൗഹാർദത്തിനും വേണ്ടി അർപ്പണബോധത്തോടെ പ്രവർത്തിക്കുമെന്ന് ഞാൻ ദൃഢപ്രതിജ്ഞ ചെയ്യുന്നു.
ഒരിക്കലും അക്രമമാർഗം സ്വീകരിക്കില്ലെന്നും എല്ലാത്തരം ഭിന്നതകളും ചർച്ചകളിലൂടെയും ഭരണഘടനാപരമായ മറ്റ് മാർഗങ്ങളിലൂടെയും പരിഹരിക്കുമെന്നും ഞാൻ പ്രതിജ്ഞ ചെയ്യുന്നു.''
പി.എൻ.എക്സ്.2748/19

date