Skip to main content

പ്രത്യേക പൂകൃഷി മേഖല ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ധനസഹായം നല്‍കും

 

               

 

ജില്ല പ്രത്യേക പൂകൃഷി മേഖലയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തില്‍ പൂകൃഷിയുമായി ബന്ധപ്പെട്ട വിവിധ ഘടകങ്ങള്‍ക്ക് സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്‍ കര്‍ഷകര്‍ക്ക് സഹായ ധനം അനുവദിക്കുന്നു.

 

അഞ്ഞൂറ് കട്ട് ഫ്‌ലവര്‍ ചെടികള്‍  (ഓര്‍ക്കിഡ്, ആന്തൂറിയം, ജര്‍ബറ, ഹെലികോണിയ, റോസ്, ലിലിയം മുതലായവ) പുതുതായി നട്ട് പരിപാലിക്കുന്ന കര്‍ഷകര്‍ക്ക്  20,000 രൂപ സഹായം നല്‍കും. നിലവില്‍ പോളിഹൗസ്, നെറ്റ് ഹൗസ് ഇവയില്‍ പൂ കൃഷി ചെയ്തുകൊണ്ടിരിക്കുന്ന കര്‍ഷകര്‍ക്ക് പുതിയ തൈകള്‍ വാങ്ങൂവാനും അവ പരിപാലിക്കാനുമായി 50 ശതമാനം സഹായ ധനം മൂന്നുവര്‍ഷത്തില്‍ ഒരിക്കല്‍ എന്ന തോതില്‍ നല്‍കുന്നതാണ്.

 

 പുതിയ പോളി ഹൗസുകള്‍ നിര്‍മിക്കാന്‍ നാനൂറ് ചതുരശ്ര മീറ്റര്‍ വരെയുള്ള പോളി ഹൗസുകള്‍ക്ക് 50 ശതമാനം സഹായ ധനവും നാനൂറ് ചതുരശ്ര മീറ്ററില്‍ കൂടുതലുള്ളവയ്ക്ക്  75 ശതമാനം ധനസഹായവും നല്‍കും. ജി.ഐ. പൈപ്പുകള്‍ ഉപയോഗിച്ച് ഷെഡ് നെറ്റ് ഹൗസുകള്‍ സ്ഥാപിക്കാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്ക് ചതുരശ്ര മീറ്ററിന് 408 രൂപ സബ്‌സിഡി അനുവദിക്കും. വിവിധ ഘടകങ്ങളില്‍ പങ്കാളികളാകുവാന്‍ താല്‍പ്പര്യമുള്ള കര്‍ഷകര്‍ അതത് കൃഷി ഭവനുകളില്‍ അപേക്ഷ നല്‍കണമെന്ന് ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

date