Skip to main content

പി.എം.ജി. സ്‌കൂളില്‍ 'സെന്‍സസ്' 2019 ശാസ്ത്ര പ്രദര്‍ശനവും മത്സരങ്ങളും നടക്കും

 

 

പി.എം.ജി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ശാസ്ത്ര രംഗം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 'സെന്‍സസ്' 2019  എന്ന പേരില്‍ പ്രദര്‍ശനവും മത്സരങ്ങളും പഠന പ്രവര്‍ത്തനങ്ങളും പരീക്ഷണ പ്രദര്‍ശനങ്ങളും നടത്തുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളുടെ വിവിധ ശേഷികള്‍ കണ്ടെത്തുന്നതിനും പരിപോഷിപ്പിക്കന്നതിനുമായി  ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയ, ഭാഷാ ക്ലബുകളുടെ സംയുക്ത പ്രവര്‍ത്തനങ്ങളാണ് പരിപാടിയുടെ ഭാഗമായി വിഭാവനം ചെയ്യുന്നത്. ഓഗസ്റ്റ് 16 വരെ നടക്കുന്ന പ്രവര്‍ത്തനങ്ങളുടെ സമാപന ദിവസമായ ഓഗസ്റ്റ് 16 ന് പി.എം.ജി. സ്‌കൂളിലെ വിദ്യാര്‍ഥികളുടെ പഠന ഉല്‍പന്നങ്ങളുടെയും പരീക്ഷണങ്ങളുടേയും പ്രദര്‍ശനം നടക്കും. 'സെന്‍സസ്' 2019 ന്റെ ലോഗോ പ്രകാശനം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ സി.കൃഷ്ണകുമാര്‍ നിര്‍വഹിച്ചു. അനുബന്ധ പരിപാടികളുടെ ഉദ്ഘാടനം എ ഇ ഒ സുബ്രഹ്മണ്യന്‍ ഗണിത പരീക്ഷണം ചെയ്ത് നിര്‍വഹിച്ചു. 

date