Skip to main content

കോഴിക്കോട് അറിയിപ്പുകള്‍

വിമുക്തഭടന്‍മാരുടെ മക്കള്‍ക്ക് പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പ്

 

 

 

വിമുക്തഭടന്‍മാരുടെ മക്കളില്‍ ഫ്രൊഫഷണല്‍ ഡിഗ്രിക്ക് പഠിക്കുന്നവരില്‍ നിന്നും ഓണ്‍ലൈന്‍ ആയി പ്രധാനമന്ത്രിയുടെ സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പണത്തിനും വിശദവിവരങ്ങള്‍ക്കും www.ksb.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. അവസാന തീയതി നവംബര്‍ 15. ഫോണ്‍ : 0495 2771881. 

 

 

 

ലാബ് ടെക്‌നീഷ്യന്‍ : താല്‍ക്കാലിക നിയമനം

 

 

 

മാതൃശിശു സംരക്ഷണ കേന്ദ്രം, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട് ആര്‍.എസ്.ബി.വൈക്ക് കീഴില്‍ ലാബ് ടെക്‌നീഷ്യന്‍ (ഒരു ഒഴിവ്) ദിവസവേതനത്തില്‍ താല്‍ക്കാലികമായി നിയമിക്കും. ലാബ് ടെക്‌നീഷ്യന്‍ യോഗ്യത - ബി.എസ്‌സി, എം.എല്‍.ടി/ഡി.എം.എല്‍.ടിയും മുന്‍പരിചയവും. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ആഗസ്റ്റ് എട്ടിന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം.  

 

 

 

റേഡിയോഗ്രാഫര്‍ ; താല്‍ക്കാലിക നിയമനം

 

 

 

മാതൃശിശു സംരക്ഷണ കേന്ദ്രം, ഗവ. മെഡിക്കല്‍ കോളേജ്, കോഴിക്കോട് ആശുപത്രി വികസന സൊസൈറ്റിക്ക്  കീഴില്‍ ദിവസവേതനാടിസ്ഥാനത്തില്‍ റേഡിയോഗ്രാഫര്‍  (നാല് ഒഴിവ്) താല്‍ക്കാലികമായി നിയമിക്കും. നിയമനം എംപ്ലോയ്‌മെന്റ് ഉദ്യോഗാര്‍ത്ഥികള്‍ വരുന്നതുവരെ മാത്രം. യോഗ്യത - ഡി.എം.ഇ അംഗീകൃത ഡി.ആര്‍.ടി. താല്‍പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റു കള്‍ സഹിതം ആഗസ്റ്റ് ഒന്‍പതിന് രാവിലെ 11 മണിക്ക് ഐ.എം.സി.എച്ച് സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് എത്തണം. 

 

 

 

ഭൂമി ലേലം

 

 

 

കൊയിലാണ്ടി താഴക്കോട് ദേശത്ത് കുടിശ്ശിക ഈടാക്കുന്നതിനായി റി.സ. 16 ല്‍ പ്പെട്ട 04 സെന്റ് സ്ഥലം  സെപ്തംബര്‍ ആറിന്  താഴക്കോട്  വില്ലേജ് ഓഫീസില്‍ ലേലം ചെയ്യുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു. 

 

 

 

ടെന്‍ഡര്‍ ക്ഷണിച്ചു

 

 

ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ അങ്കണവാടികള്‍ക്കു മ്യൂസിക് സിസ്റ്റം വിതരണം എന്ന പദ്ധതിയുടെ ഭാഗമായി മ്യൂസിക് സിസ്റ്റം (172 എണ്ണം) വിതരണം നടത്തുന്നതിന് അംഗീകൃത ഏജന്‍സികള്‍/വ്യക്തികളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 27 ന് മൂന്ന് മണി വരെ. ഫോണ്‍ - 0495 2261560. 

 

 

 

 

അങ്കണവാടി ഹെല്‍പ്പര്‍; അഭിമുഖം 16 ലേക്ക് മാറ്റി 

 

 

 

ഐ.സി.ഡി.എസ് അര്‍ബന്‍ 2 പ്രൊജക്ടിന്റെ പരിധിയില്‍ കോഴിക്കോട് കോര്‍പ്പറേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആഗസ്റ്റ് 12 ന് നടത്താനിരുന്ന അങ്കണവാടി ഹെല്‍പ്പര്‍മാരുടെ സെലക്ഷന്‍ അഭിമുഖം ആഗസ്റ്റ് 16 ന് നടത്തുമെന്ന് ശിശുവികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. 

 

 

 

 

അതിഥി അധ്യാപക നിയമനം

 

 

 

മങ്കട ഗവ. ആര്‍ട്സ് & സയന്‍സ് കോളേജില്‍ ഹിസ്റ്ററി വിഭാഗം അധ്യാപക തസ്തികയിലേക്ക്  അതിഥി അധ്യാപകരെ നിയമിക്കും.  കൂടിക്കാഴ്ച ഓഗസ്റ്റ് 9 ന്  രാവിലെ 10.30 ന് നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യുജിസി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുമുള്ള കോളേജ് വിദ്യാഭ്യാസ ഉപഡയറക്ടറേറ്റുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ രേഖകളുമായി സ്ഥാപനത്തില്‍ എത്തണം.  ഫോണ്‍: 04933 202135.

 

 

 

ഐ.ടി സ്‌കില്‍ എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാമുമായി കെല്‍ട്രോണ്‍

 

 

 

പൊതുമേഖല സ്ഥാപനമായ കെല്‍ട്രോണ്‍ ഐ.ടി  ട്രെന്‍ഡിംഗ് ടെക്നോളജികളില്‍ ഏകദിന ഐ.ടി സ്‌കില്‍ എന്‍ഹാന്‍സ്മെന്റ് സംഘടിപ്പിക്കും.  ആഗസ്റ്റ് 8ന് രാവിലെ 10 മണിക്ക് കെല്‍ട്രോണിന്റെ കോഴിക്കോട് നോളേജ് സെന്ററിലാണ് പരിപാടി.  ഫോണ്‍: 8089245760

 

 

 

സീനിയര്‍ സിറ്റിസെന്‍ കമ്പ്യൂട്ടര്‍ പരിശീലനം

 

 

 

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് വ്യക്തിഗത കമ്പ്യൂട്ടര്‍ ഉപയോഗം സംബന്ധിച്ച് സ്‌കില്‍ ഡവലപ്മെന്റ് സെന്ററില്‍ രണ്ട് മാസത്തെ പരിശീലനം നടത്തും. കമ്പ്യൂട്ടര്‍ അടിസ്ഥാന വിവരങ്ങള്‍, ഇന്റര്‍നെറ്റ് ബ്രൗസിങ്ങ്, ഇമെയില്‍, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് & നെറ്റ് സര്‍വീസിങ്ങ്, സോഷ്യല്‍മീഡിയ പങ്കാളിത്തം, ബില്‍പെയിമെന്റ് & ഓണ്‍ലൈന്‍ ഷോപ്പിങ്ങ് തുടങ്ങിയവയിലാണ് പരിശീലനം. താല്‍പര്യമുള്ളവര്‍ സ്‌കില്‍ ഡവലപ്മെന്റ് സെന്ററുമായി ബന്ധപ്പെടുക. കൂടാതെ പി.ജി.ഡി.സി.എ, പ്ലസ്ടു കഴിഞ്ഞവര്‍ക്ക് കമ്പ്യൂട്ടര്‍ ടീച്ചര്‍ ട്രെയിനിങ്ങ്, ഹാര്‍ഡ്വേര്‍ സര്‍വീസിങ്ങ്, 10-ാം തരം കഴിഞ്ഞവര്‍ക്ക് സോളാര്‍ ടെക്നീഷ്യന്‍, വയര്‍മാന്‍ ലൈസന്‍സിങ്ങ് എന്നീ കോഴ്സുകളും ഉടന്‍ ആരംഭിക്കും.  ഫോണ്‍: 0495 2370026. 

 

 

 

ഓട്ടോ ഇലക്ട്രിഷ്യന്‍ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു

 

 

നോര്‍ക്ക റൂട്ട്‌സ് നടത്തുന്ന ഓട്ടോ ഇലക്ട്രിഷ്യന്‍ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. www.norkaroots.net എന്ന വെബ് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുന്ന ട്രെയിനികള്‍ക്കാണ് പ്രവേശനം. ഫോണ്‍ : 0495 2377016.  

 

 

 

 

എസ്.സി.വി.ടി ട്രേഡ് ടെസ്റ്റ് അപേക്ഷ ക്ഷണിച്ചു

 

 

എസ്.സി.വി.ടി ട്രേഡ് ടെസ്റ്റ് (സപ്ലിമെന്ററി) ഒന്ന്, രണ്ട്, മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകള്‍ മുമ്പ് എഴുതി പരാജയപ്പെട്ട ട്രെയിനികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ നല്‍കേണ്ട അവസാന തീയതി ആഗസ്റ്റ് 14. ഫോണ്‍ : 0495 2377016. 

 

 

 

date