Skip to main content

സംസ്ഥാനത്ത് വന അദാലത്തുകള്‍  9 മുതല്‍

അപേക്ഷ ക്ഷണിച്ചു

 

 

മാളിക്കടവ് ഗവ.വനിത ഐ.ടി.ഐയില്‍ നോര്‍ക്ക റൂട്ട്‌സ് സ്‌കില്‍ അപ്ഗ്രഡേഷന്‍ ട്രെയിനിംഗ് പ്രോഗ്രാം കോഴ്‌സുകളായ ഓട്ടോകാഡ് 2 ഡി & 3ഡി, സിവില്‍ ഡിസൈന്‍ വിത്ത് ഓട്ടോകാഡ് 2 ഡി & 3ഡി, ടോട്ടല്‍ സ്റ്റേഷന്‍ സര്‍വ്വേ, എന്നീ കോഴ്‌സുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയ്യതി ആഗസ്റ്റ് 13. ആണ്‍കുട്ടികള്‍ക്കും പ്രവേശനം നല്‍കും. വിശദവിവരങ്ങള്‍ക്ക്: 9847272572.  

 

അഡ്മിഷന്‍ ആരംഭിച്ചു

കെല്‍ട്രോണിന്റെ കോഴിക്കോടുള്ള നോളഡ്ജ് സെന്ററില്‍ 'പ്രൊഫഷണല്‍ ഡിപ്ലോമ ഇന്‍ ഗ്രാഫിക്‌സ് ആന്‍ഡ് ഡിജിറ്റല്‍ ഫിലിം മെയ്ക്കിംഗ് ടെക്‌നിക്‌സ് 'കോഴ്‌സിലേക്ക് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: എസ.്എസ്.എല്‍.സി. കാലാവധി: ഒരു വര്‍ഷം. വിവിധ അനിമേഷന്‍, ഐ. ടി, പി.എസ്.സി നിയമനങ്ങള്‍ക്ക് യോഗ്യമായ കമ്പ്യൂട്ടര്‍ കോഴ്‌സുകള്‍ എന്നിവയ്ക്കും അഡ്മിഷന്‍ തുടങ്ങി. വിശദ വിവരങ്ങള്‍ക്ക് - കെല്‍ട്രോണ്‍ നോളജ് സെന്റര്‍, അംബേദ്കര്‍ ബില്‍ഡിംഗ്, റെയില്‍വേസ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. ഫോണ്‍: 04952301772.

 

ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സ് - സീറ്റൊഴിവ്

കേരള സര്‍ക്കാര്‍ സ്ഥാപനമായ സി-ആപ്റ്റും സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകരിച്ച സര്‍ട്ടിഫിക്കറ്റ് ഇന്‍ ഓഫ്‌സെറ്റ് പ്രിന്റിംഗ് ടെക്‌നോളജി, കെ.ജി.ടി.ഇ പ്രസ്സ് വര്‍ക്ക് എന്നീ കോഴ്‌സുകളില്‍ കോഴിക്കോട് ഉപകേന്ദ്രത്തില്‍ സീറ്റുകള്‍ ഒഴിവുണ്ട്. പട്ടികജാതി/പട്ടികവര്‍ഗ്ഗ/മറ്റര്‍ഹ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസ് ആനുകൂല്യം ലഭിക്കും.  ഒ.ബി.സി/എസ്.ഇ.ബി.സി/ മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്  വരുമാന പരിധിക്ക് വിധേയമായി ഫീസ് ആനുകൂല്യം ലഭിക്കും. 
സി-ആപ്റ്റിന്റെ കോഴിക്കോട് സബ് സെന്ററിലാണ് കോഴ്‌സുകള്‍ നടത്തുന്നത്. കോഴ്‌സിന് ചേരാനാഗ്രഹിക്കുന്നവര്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ട് ഓഫീസില്‍ ഹാജരാകണം.  വിശദവിവരങ്ങള്‍ക്ക് സി-ആപ്റ്റ്, റാം മോഹന്‍ റോഡ്, മലബാര്‍ ഗോള്‍ഡിന് സമീപം, കോഴിക്കോട് ഫോണ്‍  0495 2723666, 0495 2356591. 

 

സംസ്ഥാനത്ത് വന അദാലത്തുകള്‍  9 മുതല്‍

വനം-വന്യജീവി വകുപ്പ് സംബന്ധമായ പൊതുജനങ്ങളുടെ പരാതികള്‍ക്ക്്് പരിഹാരം കാണുന്നതിനായി വനംവകുപ്പ് സംഘടിപ്പിക്കുന്ന വന അദാലത്തുകള്‍ക്ക് ആഗസ്റ്റ് ഒന്‍പതിന് തുടക്കമാവും. പട്ടയസംബന്ധമായ പരാതികള്‍ ഒഴികെ വനം സംബന്ധിച്ച എല്ലാ പരാതികളും അദാലത്തില്‍ പരിഗണിക്കും.
 വനംവകുപ്പിന് പുറമേ കൃഷി, തദ്ദേശസ്വയംഭരണം, ആദിവാസക്ഷേമം തുടങ്ങിയ വകുപ്പുകളും അദാലത്തില്‍ പങ്കെടുക്കും. അദാലത്തിന് ഒരാഴ്ച മുമ്പ് വരെ സമര്‍പ്പിക്കുന്ന പരാതികളും അപേക്ഷകളും പരിഗണിക്കും. പരാതികള്‍, അനുബന്ധ രേഖകള്‍ സഹിതം തൊട്ടടുത്ത വനംവകുപ്പ് ഓഫീസിലോ ഇ ഡിസ്ട്രിക്ട്  മുഖേന ഓണ്‍ലൈനായോ  സമര്‍പ്പിക്കാം.  പരാതിക്കാരനെ ബന്ധപ്പെടാനുള്ള മേല്‍വിലാസവും ഫോണ്‍നമ്പറും അപേക്ഷകളില്‍ രേഖപ്പെടുത്തണം. അപേക്ഷ സ്വീകരിക്കുമ്പോള്‍ തന്നെ പരാതിക്കാരന്  പ്രത്യേക ടോക്കണ്‍ നമ്പര്‍ നല്‍കും. 
പരാതിയുടെ തുടര്‍ നടപടികള്‍ ഈ നമ്പര്‍ അടിസ്ഥാനപ്പെടുത്തിയായിരിക്കും. അദാലത്തിനായി ഓരോ ജില്ലയിലും ഓരോ ഫോറസ്റ്റ് കണ്‍സേര്‍വേറ്റര്‍മാരെ നോഡല്‍ ഓഫീസര്‍മായി ചുമതലപ്പെടുത്തിയിട്ടുണ്ട്. അദാലത്തുകളുടെ സംസ്ഥാനതല ഉദ്ഘാടനം  ആഗ്സ്റ്റ് ഒന്‍പതിന് രാവിലെ 10 മണിക്ക് തിരുവനന്തപുരം നെടുമങ്ങാട് മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ വനം മന്ത്രി അഡ്വ കെ രാജു നിര്‍വഹിക്കും. ഒക്ടോബര്‍ നാലിന്്  അദാലത്തുകള്‍ സമാപിക്കും.

 

 മറ്റു ജില്ലകളിലെ അദാലത്ത് തീയതിയും സ്ഥലവും- 
 
ഇടുക്കി (വെള്ളപ്പാറ) ആഗസ്റ്റ്16, കോഴിക്കോട് (താമരശ്ശേരി) ആഗസ്റ്റ് 19, മലപ്പുറം ( നിലമ്പൂര്‍) ആഗസ്റ്റ്്് 20, പത്തനംതിട്ട(കോന്നി) ആഗസ്റ്റ് 22, കൊല്ലം ( പുനലൂര്‍) ആഗസ്റ്റ് 24, തൃശ്ശൂര്‍(ചാലക്കുടി) സെപ്തംബര്‍ 2,  കോട്ടയം( എരുമേലി) സെപ്തംബര്‍ 3,  പാലക്കാട്(ഒലവക്കോട്) സെപ്തംബര്‍ 20, കാസര്‍ഗോഡ്( കാസര്‍ഗോഡ്) സെപ്തംബര്‍ 26, കണ്ണൂര്‍(കണ്ണൂര്‍) സെപ്തംബര്‍27, എറണാകുളം & ആലപ്പുഴ (കോടനാട്) സെപ്തംബര്‍ 30, വയനാട് (കല്‍പ്പറ്റ) ഒക്ടോബര്‍ 4.  

 

date