Skip to main content

കിക്മയിൽ എം.ബി.എ. ഇന്റർവ്യൂ ഒൻപതിന്

നെയ്യാർഡാമിലെ   കേരള   ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിൽ (കിക്മ) എം.ബി.എ. (ഫുൾടൈം) 2019-21 ബാച്ചിലേയ്ക്ക്   ജനറൽ വിഭാഗത്തിലും, സഹകരണ ക്വാട്ടയിലും സംവരണം ചെയ്തിട്ടുളള സീറ്റുകളിൽ ഒഴിവുണ്ട്. താൽപര്യമുളളവർ കെ-മാറ്റ്, ഡിഗ്രി സർട്ടിഫിക്കറ്റുകളുമായി ഓഗസ്റ്റ് ഒൻപതിന് കിക്മ ക്യാമ്പസിൽ എത്തണം. 
കൂടുതൽ വിവരങ്ങൾക്ക് 8547618290/9995302006, വെബ്‌സൈറ്റ്: www.kicmakerala.in.    
പി.എൻ.എക്സ്.2767/19

date