Skip to main content

ഖാദി ഓണംമേളയ്ക്ക് തുടക്കമായി

    ഖാദി ഓണം മേളയുടെ ഉദ്ഘാടനം വ്യവസായ മന്ത്രി ഇ പി ജയരാജന്‍ നിര്‍വഹിച്ചു. കണ്ണൂര്‍ ഖാദിഗ്രാമ സൗഭാഗ്യയില്‍ നടന്ന ചടങ്ങില്‍ ഖാദി ബോര്‍ഡ് അംഗം കെ ധനഞ്ജയന്‍, പയ്യന്നൂര്‍ ഖാദി കേന്ദ്രം ഡയറക്ടര്‍ ടി സി മാധവന്‍ നമ്പൂതിരി, പ്രൊജക്ട് ഓഫീസര്‍ എന്‍ നാരായണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
    സെറ്റ്മുണ്ട്, ബെഡ്ഷീറ്റ്, ചുരിദാര്‍ ടോപ്പ് മെറ്റീരിയല്‍, ലുങ്കി എന്നിവയുടെ പുതിയ മോഡലുകളാണ് ഖാദി ബോര്‍ഡ് ഇത്തവണ പുറത്തിറക്കിയിരിക്കുന്നത്. സാരികള്‍, ഖാദി ബോര്‍ഡ് ധനസഹായത്തോടെ നിര്‍മ്മിച്ച വിവിധ തരം ലതര്‍ ചെരുപ്പുകള്‍, ഭക്ഷണ പദാര്‍ഥങ്ങള്‍, ആയുര്‍വേദ മരുന്നുകള്‍ തുടങ്ങിയവയുടെ സ്റ്റാളുകളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ ഗവ. റിബേറ്റ് ലഭിക്കും. സര്‍ക്കാര്‍ ജിവനക്കാര്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും ലഭ്യമാണ്. സെപ്റ്റംബര്‍ 10 ന് മേള സമാപിക്കും.  
പി എന്‍ സി/2918/2019

 

date