Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

അധ്യാപക നിയമനം
    കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജില്‍ കെമിസ്ട്രി വിഭാഗത്തില്‍ താല്‍ക്കാലിക അധ്യാപകനെ നിയമിക്കുന്നു.  യു ജി സി നെറ്റ്/പി എച്ച് ഡി യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് മുന്‍ഗണന.  താല്‍പര്യമുള്ളവര്‍ അസ്സല്‍ രേഖകള്‍ സഹിതം ആഗസ്ത് 19 ന് രാവിലെ 10.30 ന് കോളേജ് പ്രിന്‍സിപ്പല്‍ മുമ്പാകെ  അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍:0497 2780226.
പി എന്‍ സി/2913/2019

സിറ്റിംഗ് പുനരാരംഭിക്കുന്നു
    കണ്ണൂര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറത്തില്‍ പുതിയ അംഗം  ചാര്‍ജ് എടുത്തതിനാല്‍ ആഗസ്ത് 19 മുതല്‍ സിറ്റിംഗ് പുനരാരംഭിക്കുമെന്ന് ഉപഭോക്തൃ ടതര്‍ക്ക പരിഹാര ഫോറം പ്രസിഡണ്ട് അറിയിച്ചു.
പി എന്‍ സി/2914/2019

ഗസ്റ്റ് അധ്യാപക നിയമനം
മങ്കട ഗവ. ആര്‍ട്‌സ് ആന്റ്  സയന്‍സ് കോളേജില്‍ ഹിസ്റ്ററി വിഭാഗത്തിലേക്ക്  താല്‍ക്കാലിക അധ്യാപകരെ നിയമിക്കുന്നു.   ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദവും യു ജി സി നിഷ്‌കര്‍ഷിക്കുന്ന യോഗ്യതകളുമുള്ള കോളേജ് വിദ്യാഭ്യാസ ഉപ ഡയറക്ടറേറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ രേഖകളുമായി ആഗസ്റ്റ് 20 ന്  രാവിലെ 10.30 ന് കോളേജിന്റെ താല്‍കാലിക കെട്ടിടത്തില്‍  നടക്കുന്ന അഭിമുഖത്തിന് ഹാജരാകേണ്ടതാണ്.  ഫോണ്‍: 04933-202135.
പി എന്‍ സി/2915/2019

ആര്‍ ടി എ യോഗം
     ആര്‍ ടി എ യോഗം ആഗസ്ത് 19 ന് രാവിലെ 11 മണിക്ക് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.
പി എന്‍ സി/2916/2019

ഓണ്‍ലൈന്‍ സഹായികളെ നിയമിക്കുന്നു
    പട്ടികവര്‍ഗ യുവതീ യുവാക്കള്‍ക്ക് ഓണ്‍ലൈന്‍ വഴി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനും പിഎസ്സി രജിസ്‌ട്രേഷന്‍ തുടങ്ങിയവക്കും ഓണ്‍ലൈന്‍ സഹായിമാരെ ഐടിബിപി പ്രൊജക്ട് ഓഫീസിലും ഓഫീസിന്റെ കീഴിലുള്ള ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലും കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. അഭിമുഖം ആഗസ്ത് 21 ന് രാവിലെ 11 മണി മുതല്‍ 12 മണി കണ്ണൂര്‍ ഐടിഡിപി ഓഫീസില്‍ നടക്കും.  പട്ടികവര്‍ഗ്ഗക്കാരായ യുവതീ യുവാക്കള്‍ക്ക് പങ്കെടുക്കാം.  യോഗ്യത-ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(ഡിസിഎ), ഇംഗ്ലീഷ്, മലയാളം ടൈപ്റൈറ്റിംഗ്. താല്‍പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും തിരിച്ചറിയല്‍ രേഖയും സഹിതം അഭിമുഖത്തിന് ഹാജരാകണം.  ഫോണ്‍: 0497 2700357.
പി എന്‍ സി/2917/2019

വെരിഫിക്കേഷന്‍ ക്യാമ്പ് 31 വരെ
    സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ഭാഗ്യക്കുറി ക്ഷേമനിധിയിലെ അംഗങ്ങള്‍ക്ക് നലകുന്ന 2019 ലെ ഓണം ബോണസ് വിതരണവുമായി ബന്ധപ്പെട്ട വെരിഫിക്കേഷന്‍ ക്യാമ്പ് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍  ആഗസ്ത് 31 വരെ നടക്കുമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.   2019 ലെ ജില്ലാതല കലാകായിക മത്സരങ്ങള്‍ പ്രളയ സാഹചര്യം കണക്കിലെടുത്ത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായും ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു.
പി എന്‍ സി/2919/2019

 ഡോക്ടര്‍മാരെ നിയമിക്കുന്നു
    സൗദി ആരോഗ്യമന്ത്രാലയത്തിന്റെ കീഴിലുള്ള അല്‍ അഹ്‌സ ആശുപത്രിയിലേക്ക്     കണ്‍സള്‍ട്ടന്റ്,  സ്‌പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് നോര്‍ക്കാ റൂട്‌സ് മുഖേന അപേക്ഷ ക്ഷണിച്ചു.   എം ഡി/ എം എസ്/ എം ഡി എസും രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത.  ആഗസ്റ്റ് 26, 27 തീയതികളില്‍ കൊച്ചിയിലും 29, 30 തീയതികളില്‍ ഡല്‍ഹിയിലും സെപ്റ്റംമ്പര്‍ ഒന്ന്, രണ്ട് തീയതികളില്‍ മുംബയിലും അഭിമുഖം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷ സമര്‍പ്പിക്കുന്നതിനും www.norkaroots.org   സന്ദര്‍ശിക്കുക. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 21. കൂടുതല്‍ വിവരങ്ങള്‍  ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം) ലഭിക്കുന്നതാണ്.
പി എന്‍ സി/2920/2019

സാമ്പത്തിക സഹായം: അപേക്ഷ ക്ഷണിച്ചു
    പെന്‍ഷന്‍ ലഭിക്കാത്ത വിമുക്ത ഭടന്‍മാര്‍/വിധവകള്‍ക്ക് ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ നിന്നും വര്‍ഷത്തില്‍ ഒരു തവണ നല്‍കുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ    ക്ഷണിച്ചു.  വാര്‍ഷിക വരുമാനം രണ്ട് ലക്ഷത്തില്‍ കുറവുള്ളവര്‍ വരുമാന സര്‍ട്ടിഫിക്കറ്റ്, ഡിസ്ചാര്‍ജ് ബുക്കിന്റെ പകര്‍പ്പ്, വിമുക്തഭട ഐഡന്റിറ്റി കാര്‍ഡിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ സഹിതം ഒക്‌ടോബര്‍ 10 നകം ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്.  ഫോണ്‍: 0497 2700069.
പി എന്‍ സി/2921/2019

നോര്‍ക്ക പുനരധിവാസ പദ്ധതി: ഫീല്‍ഡ് ക്യാമ്പ്
     മടങ്ങിയെത്തിയ പ്രവാസികള്‍ക്ക്  പ്രവാസി പുനരധിവാസ പദ്ധതിയുടെ കീഴില്‍ നോര്‍ക്ക റൂട്ട്‌സിന്റെ നേത്യത്വത്തില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡെവലപ്പ്‌മെന്റ് എന്നിവരുടെ സഹകരണത്തോടെ ആഗസ്റ്റ് 21 ന് രാവിലെ 10 മണിക്ക്   കുന്നംകുളം ചൊവ്വന്നൂര്‍ അറേബ്യന്‍ പാലസ് ഓഡിറ്റോറിയത്തില്‍ (കുന്നംകുളം വടക്കാഞ്ചേരി റോഡ്)  വായ്പാ യോഗ്യത നിര്‍ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. ചുരുങ്ങിയത്  രണ്ടു വര്‍ഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് മടങ്ങിയെത്തിയ പ്രവാസികള്‍ക്ക് തുടങ്ങാവുന്ന സംരംഭങ്ങളെ  പരിപാടിയില്‍ പരിചയപ്പെടുത്തും. അര്‍ഹരായ സംരംഭകര്‍ക്ക് തല്‍സമയം  നിബന്ധനകളോടെ വായ്പ അനുവദിക്കുകയും അഭിരുചിയുള്ളവര്‍ക്ക് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്യും. ഇതിനായി സര്‍ക്കാര്‍ മാനേജ്‌മെന്റ് പരിശീലന സ്ഥാപനമായ സി എം ഡി യുടെ  സേവനവും ലഭിക്കും. 
    സംരംഭകര്‍ക്ക് മൂലധന, പലിശ സബ്‌സിഡികള്‍ ലഭ്യമാക്കുന്ന പദ്ധതിയുടെ കീഴില്‍ സംരംഭകരാകാന്‍ താല്‍പര്യമുളളവര്‍ നോര്‍ക്ക റൂട്ട്‌സിന്റെ വെബ് സൈറ്റായ www.norkaroots.org യില്‍ NDPREM ഫീല്‍ഡില്‍  പാസ്‌പോര്‍ട്ട്, പദ്ധതി യുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്‌ലോഡ് ചെയ്ത് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം.  ഇതോടൊപ്പം  തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെയുള്ള ലഘു വിവരണവും  രണ്ട് വര്‍ഷം വിദേശവാസം തെളിയിക്കുന്ന പാസ്‌പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്് എന്നിവയുടെ അസ്സലും, പകര്‍പ്പും, മൂന്ന് പാസ്‌പോര്‍ട്ട് സൈസ്് ഫോട്ടോയും അന്നേദിവസം കൊണ്ടുവരണം. 
    കൂടുതല്‍ വിവരങ്ങള്‍ സി എം ഡി യുടെ സഹായ കേന്ദ്രം (0471-2329738) നമ്പറിലും, നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ഫ്രീ നമ്പരായ 1800 425 3939 (ഇന്ത്യയില്‍ നിന്നും), 00918802012345 (വിദേശത്തു നിന്നും) (മിസ്ഡ് കോള്‍ സേവനം), 04842371810 (എറണാകുളം) 0487-2360707 എന്നീ നമ്പറുകളിലും ലഭിക്കും. 
പി എന്‍ സി/2922/2019

date