Skip to main content

യു പി യിലെ മരുന്നു കമ്പനിക്കും ഉടമക്കും  തൃശൂർ കോടതിയുടെ പിഴയും ശിക്ഷയും

ഡ്രഗ്‌സ് ആൻഡ് കോസ്‌മെറ്റിക്‌സ് ആക്ടിലെ ചട്ടങ്ങൾക്ക് വിരുദ്ധമായി വിറ്റാമിൻ എ ആൻഡ് ഡി ക്യാപ്‌സൂൾസ് ഐപി നിർമ്മിച്ച് സർക്കാർ ആശുപത്രികൾക്കും ഡിസ്‌പെൻസറികൾക്കും വിതരണം നടത്തിയതിന് മരുന്നു വിതരണ സ്ഥാപനത്തിനും ഡയറക്ടർക്കും ശിക്ഷയും പിഴയും ചുമത്തി. ഉത്തർ പ്രദേശിലെ കാൺപൂരിലുളള ആനോഡ് ഫാർമയെയും പ്രസ്തുത സ്ഥാപനത്തിന്റെ ഡയറക്ടർ പി കെ ടാന്റണനെയുമാണ് തൃശൂർ ചീഫ് ജൂഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി കുറ്റക്കാരാണെന്നു കണ്ടെത്തി ശിക്ഷിച്ചത്. ഒന്നാം പ്രതിയായ മരുന്നു നിർമ്മാണ കമ്പനിക്ക് പിഴയായി 25000 രൂപയും രണ്ടാം പ്രതിക്ക് ഒരു വർഷം തടവും 20000 രൂപ പിഴയും കോടതി വിധിച്ചു. കേസിനാസ്പദമായ മരുന്ന് പരിശോധനയെക്കടുത്തതും തുടരന്വേഷണം നടത്തിയതും തൃശൂർ അസി. ഡ്രഗ്‌സ് കൺട്രോളർ പി എം ജയനാണ്. ഡ്രഗ്‌സ് ഇൻസ്‌പെക്ടർ എസ് അജി കുറ്റപത്രം സമർപ്പിച്ചു. കേസ് കോടതിയിൽ നടത്തിയത് ഡ്രഗ്‌സ് ഇൻസ്‌പെക്ടർ ടി ഐ ജോഷിയാണ്. കേസിൽ സർക്കാരിന്റെ ഭാഗം വാദിക്കുന്നതിന് ഹാജരായത് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻസ് ആയ ഇ വി അബ്ദുൾ റഷീദും പി സുഭജയുമാണ്.
 

date