Skip to main content

ക്ഷീരോൽപാദക സഹകരണ സംഘം  കോൺഫറൻസ് ഹാൾ ഉദ്ഘാടനം ചെയ്തു

ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ചിലവിൽ പൂർത്തീകരിച്ച ക്ഷീരോൽപാദക സഹകരണ സംഘം കോൺഫറൻസ് ഹാൾ ഇ ടി ടൈസൺ മാസ്റ്റർ എംഎൽഎ ഉദ്ഘാടനം ചെയ്തു. മതിലകം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ കെ അബീദലിയുടെ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന ക്ഷീരകർഷകൻ പുന്നിലത്ത് പി എം മജീദിനെ ആദരിച്ചു. മതിലകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇ ജി സുരേന്ദ്രൻ, മതിലകം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൈനാ അനിൽ, മതിലകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുവർണ്ണ ജയശങ്കർ തുടങ്ങിയവർ ആശംസ നേർന്നു.
 

date