Skip to main content

പരിശീലനം ഇന്ന് (ആഗസ്റ്റ് 17)

ധനകാര്യ വകുപ്പിന്റെ നിർദ്ദേശാനുസരണം ജില്ലയിലെ കാനറാ ബാങ്ക് ജീവനക്കാർക്ക് പരിശീലനം സംഘടിപ്പിക്കുന്നു. ഇന്ന് (ആഗസ്റ്റ് 17) രാവിലെ 9 മുതൽ വൈകീട്ട് 5 വരെ കാനറാ ബാങ്കിന്റെ തൃശ്ശൂർ റീജിയണൽ ഓഫീസായ കൂർക്കഞ്ചേരിയിലാണ് പരിശീലനം. ദൈനംദിന ബാങ്കിങ് പ്രവർത്തനം ദേശീയ മുൻഗണനകൾക്ക് അനുസൃതമായി എങ്ങനെ ക്രോഡീകരിക്കാം എന്നതാണ് വിഷയം. തിരുവനന്തപുരം സർക്കിൾ ഓഫീസും തൃശ്ശൂർ റീജിയണൽ ഓഫീസും സംയുക്തമായാണ് പരിശീലനം സംഘടിപ്പിക്കുന്നത്. 
ഫോൺ : 0487-2441200.

date