Skip to main content

മീഡിയ അക്കാദമി ഫോട്ടോഗ്രാഫി അവാർഡ് : അപേക്ഷ ആഗസ്റ്റ് 24 വരെ സ്വീകരിക്കും

കേരള മീഡിയ അക്കാദമിയുടെ 2018 ലെ ഫോട്ടോഗ്രഫി അവാർഡിനുളള എൻട്രി ആഗസ്റ്റ് 24 വരെ സ്വീകരിക്കും. 2018 ജനുവരി ഒന്നു മുതൽ ഡിസംബർ 31 വരെ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച മികച്ച ന്യൂസ് ഫോട്ടോഗ്രഫിക്കാണ് അവാർഡ്. ഒരാൾക്ക് പരമാവധി മൂന്ന് എൻട്രികൾ വരെ അയയ്ക്കാം. ഫോട്ടോകൾ 10 x 8 വലിപ്പത്തിൽ 4 പ്രിന്റുകൾ വീതം അയ്ക്കണം. ഫോട്ടോയിൽ പേര് ചേർത്തിട്ടില്ലായെങ്കിൽ സ്ഥാപനത്തിന്റെ മേലാധികാരിയുടെ ഇതു സംബന്ധിച്ച സാക്ഷ്യപത്രം ഹാജരാക്കണം. എൻട്രികൾ ഫോട്ടോ പ്രസിദ്ധീകരിച്ച പത്രത്തിന്റെ ഒറിജിനലും 4 ഫോട്ടോകളും സഹിതം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 682030 എന്ന വിലാസത്തിൽ 2019 ആഗസ്റ്റ് 24 വൈകിട്ട് 5 ന് ലഭിച്ചിരിക്കണം. ഫലകവും 25000 രൂപയും പ്രശസ്തി പത്രവുമാണ് പുരസ്‌കാരജേതാക്കൾക്കു ലഭിക്കുക. ഫോൺ: 0484-2422275.

date