Skip to main content

കവചം: പ്രകൃതിദുരന്ത മേഖലകളിൽ  ആയൂർവേദ ക്യാമ്പ് തുടങ്ങി

തൃശൂർ ജില്ലയിൽ മഴക്കെടുതി ബാധിച്ച മേഖലകളിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിന് ഭാരതീയ ചികിത്സാ വകുപ്പിന്റെ നേതൃത്വത്തിൽ കവചം ആയൂർവേദ ക്യാമ്പ് എടവിലങ്ങ് ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ എടവിലങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ പി ആദർശ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് മിനി തങ്കപ്പൻ അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എസ് ഷിബു മുഖ്യാതിഥിയായി. ആരോഗ്യ വിഭാഗം സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അനിൽകുമാർ, ഗ്രാമപഞ്ചായത്തംഗം കെ പി ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. പ്രകൃതി ദുരന്താനന്തരം ഉണ്ടാവാൻ സാധ്യതയുളള പകർച്ചവ്യാധികളെ പ്രതിരോധിക്കാനും മാനസിക സമ്മർദ്ദം ലഘൂകരിക്കുന്നതിനുളള കൗൺസിലിങ്ങും തുടങ്ങിയ ചികിത്സാവിധികളുടെ സേവനം ക്യാമ്പിൽ ലഭ്യമാണ്. രോഗികൾക്ക് സൗജന്യമായി ഔഷധവിതരണം ചെയ്തു.
 

date