Post Category
കെ.എസ്.ഇ.ബി കിട്ടാക്കടം: പൊതുതെളിവെടുപ്പ് 20ന്
കെ.എസ്.ഇ.ബിയുടെ കിട്ടാക്കടം പിരിച്ചെടുക്കുന്നതിന് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി നടപ്പാക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ 20ന് ഉച്ചയ്ക്ക് 2.30ന് കമ്മിഷൻ ഓഫീസിൽ പൊതുതെളിവെടുപ്പ് നടത്തും. പൊതുജനങ്ങൾക്കും, മറ്റു തത്പരകക്ഷികൾക്കും നേരിട്ട് അഭിപ്രായങ്ങൾ അറിയിക്കാം. കൂടാതെ തപാൽ മുഖേന രേഖാമൂലമുളള അഭിപ്രായങ്ങൾ 22ന് മുമ്പ് സെക്രട്ടറി, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷൻ, കെ.പി.എഫ്.സി ഭവനം, വെളളയമ്പലം, തിരുവനന്തപുരം 695 010 എന്ന വിലാസത്തിൽ അറിയിക്കണം. കെ.എസ്.ഇ.ബി കമ്മിഷന് നൽകിയ അപേക്ഷയുടെ പകർപ്പ്www.erckerala.org യിൽ ലഭിക്കും.
പി.എൻ.എക്സ്.2943/19
date
- Log in to post comments