Skip to main content

ഹൈഡ്രോഗ്രാഫിക് സർവേ കോഴ്‌സുകളിൽ സീറ്റൊഴിവ്

കൊച്ചി, പനങ്ങാട് ഫിഷറീസ് യുണിവേഴ്‌സിറ്റിയിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈഡ്രോഗ്രാഫി ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ (കിഹാസ്) ബേസിക് ഹൈഡ്രോഗ്രാഫിക് സർവേ കോഴ്‌സിലും (ആറ് മാസം കോഴ്‌സും ആറ് മാസത്തെ ഓൺ ജോബ് ട്രെയിനിങ്ങും) ടോട്ടൽസ്റ്റേഷൻ സർവേ കോഴ്‌സിലും (പത്ത് ദിവസം) ഒഴിവുളള സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. ഈ മാസം 19നു ആരംഭിക്കുന്ന ബേസിക് ഹൈഡ്രോഗ്രാഫിക് സർവേ കോഴ്‌സിന്റെയും, ടോട്ടൽ സ്റ്റേഷൻ സർവേ കോഴ്‌സിന്റെയും അപേക്ഷ ഫോം നേരിട്ട് കിഹാസിൽ നിന്നോ ( www.kihas.org)യിൽ നിന്നോ ഡൗൺലോഡ് ചെയ്യാം. കുറഞ്ഞ യോഗ്യത പ്ലസ്ടു/ഐ.ടി.ഐ. ഐ.ടി.ഐ/ഡിപ്ലോമ/ബി.ടെക്ക് ഉളളവർക്ക് മുൻഗണന. വിശദവിവരങ്ങൾക്ക് കോഴ്‌സ് കോ-ഓർഡിനേറ്റർ, കിഹാസ്, ഫിഷറീസ് യൂണിവേഴ്‌സിറ്റി ക്യാമ്പസ്, പനങ്ങാട്, ഫോൺ: 0484-2701187, 9446326408, www.kihas.org    
പി.എൻ.എക്സ്.2946/19

date