Skip to main content

ശുചിമുറി അപേക്ഷ ക്ഷണിച്ചു

       സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായുള്ള വെളിയിട വിസര്‍ജ്ജന മുക്ത പദ്ധതിയില്‍ ശുചിമുറി നിര്‍മ്മിക്കുന്നതിന് മാനദണ്ഡങ്ങള്‍ പ്രകാരം യോഗ്യത ഉണ്ടായിരുന്നിട്ടും ലഭിക്കാതെ പോയവര്‍ക്ക് ശുചിമുറി നല്‍കുന്നതിന് പ്രത്യേക യജ്ഞം നടത്തുന്നു.  യോഗ്യതയുള്ള ബി.പി.എല്‍. കുടുംബങ്ങള്‍ ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫീസര്‍ക്ക് അപേക്ഷ നല്‍കണം.  അവസാന തീയതി ആഗസ്റ്റ് 24.  31 നകം ബി.ഡി.ഒ.മാര്‍ പട്ടിക തയ്യാറാക്കും.  ശൗചാലയങ്ങള്‍ സെപ്തംബര്‍ 30നകം പൂര്‍ത്തിയാക്കി ജിയോടാഗ് ചെയ്യണം.

date