Skip to main content

ധനസഹായം അപേക്ഷ ക്ഷണിച്ചു

കലകളില്‍ ശോഭിക്കുന്ന നിര്‍ദ്ധനരായ വിദ്യാര്‍ത്ഥികള്‍ക്കുളള ധനസഹായ പദ്ധതി പ്രകാരം അര്‍ഹരായ കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്നതിനു കഥകളി, ഓട്ടല്‍തുളളല്‍, ഭരതനാട്യം, കുച്ചുപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം എന്നീ ഇനങ്ങളില്‍ പ്രതിഭ തെളിയിച്ച 2018-19 വര്‍ഷം പൊതുവിദ്യഭ്യാസ ഡയറക്ടര്‍ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിച്ചിട്ടും  ധനസഹായം ലഭിക്കാത്ത പത്താം ക്‌ളാസ്സ് വരെയുളള കുട്ടികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2018-19 വര്‍ഷത്തില്‍ സബ്ജില്ലാ കലോല്‍സവത്തില്‍ പങ്കെടുത്ത് ജില്ലാതല കലോല്‍സവത്തിലേക്ക് അര്‍ഹതനേടിയിരിക്കണം. കുടുംബവാര്‍ഷിക വരുമാനം  75000 രൂപ കവിയരുത്. അര്‍ഹതനേടിയ കുട്ടികള്‍ വരുമാന സര്‍ട്ടിഫിക്കറ്റ് കലോത്സവ സര്‍ട്ടിഫിക്കറ്റ് ബാങ്ക് അക്കൗണ്ട് വിവരം, നിശ്ചിത പ്രൊഫോര്‍മ എന്നിവ സഹിതം    പ്രധാനദ്ധ്യാപകന്റെ കത്ത് മുഖാന്തരം ആഗസ്റ്റ് 22 ന് വൈകീട്ട് 5 നകം അപേക്ഷ നല്‍കണം.  
 

date