Skip to main content

താറാവു വളര്‍ത്തല്‍ അപേക്ഷ ക്ഷണിച്ചു

പള്ളിക്കുന്ന് മൃഗാശുപത്രി വഴി കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലുള്ളവര്‍ക്ക് താറാവു വളര്‍ത്തല്‍ പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. ആകെ ഇരുപത് യൂണിറ്റുകളാണുള്ളത്.  പത്തു താറാവ് കുഞ്ഞുങ്ങള്‍ അടങ്ങുന്നതാണ് ഒരു യൂണിറ്റ്. താറാവു കുഞ്ഞുങ്ങളുടെ വില മുഴുവന്‍ സബ്‌സിഡി ലഭിക്കും.  അപേക്ഷ ആഗസ്റ്റ് 24ന് ഉച്ചയ്ക്ക് ഒന്നുവരെ പള്ളിക്കുന്ന് മൃഗാശുപത്രിയില്‍ സ്വീകരിക്കും.  ഫോണ്‍ 04936 284309.
 

date