Skip to main content

പൊതുവിപണി പരിശോധന നടത്തി 

മാനന്തവാടി ടൗണില്‍ താലൂക്ക് സപ്ലൈ ഓഫീസര്‍ പി.ഉസ്മാന്റെ നേതൃത്വത്തില്‍ പൊതുവിപണിയില്‍ പരിശോധന നടത്തി.  വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കുക, അമിത വില ഈടാക്കുന്നത് തടയുക,  കരിഞ്ചന്ത, പൂഴ്ത്തിവെയ്പ്പ് എന്നിവ തടയുന്നതിനുമായി മാനന്തവാടി ടൗണിലെ 12 പച്ചക്കറികടകള്‍, 8 ഹോട്ടല്‍, 11 ഗ്രോസറി ഷോപ്പ്, 2 ചിക്കന്‍ സ്റ്റാള്‍  എന്നിങ്ങനെ 33 കടകള്‍ പരിശോധിച്ചു.  വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും, ഓണക്കാലത്ത് വിപണിയില്‍ വില ഉയരുന്നത് തടയുന്നതിനുളള നടപടി സ്വീകരിക്കുമെന്നും സപ്ലൈ ഓഫീസര്‍ അറിയിച്ചു. റേഷനിംഗ് ഇന്‍സ്‌പെക്ടര്‍മാരായ ജോഷി മാത്യു, എസ്.ജെ.വിനോദ്കുമാര്‍ എന്നിവരും പങ്കെടുത്തു.

date