Skip to main content

എലിപ്പനി പ്രതിരോധം: ഇനി  ശനിയാഴ്ചകള്‍ ഡോക്‌സി ഡേ 

പ്രളയാനന്തരം കണ്ടുവരുന്ന മാരകരോഗമായ എലിപ്പനി പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ ആഗസ്റ്റ് 17 മുതല്‍ ശനിയാഴ്ചകളില്‍ എലിപ്പനി പ്രതിരോധ ഗുളിക വിതരണത്തിനും ബോധവല്‍ക്കരണത്തിനുമായി ഡോക്‌സി ഡേ ആചരിക്കുന്നു. ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന്  വീടുകളിലേക്ക് മടങ്ങിയവര്‍ക്കും ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും ബന്ധപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരില്‍ നിന്നും ഗുളിക ലഭിക്കുന്നതാണ്. മുതിര്‍ന്നവര്‍ 100 എം.ജി യുടെ 2 ഗുളികകള്‍ ആഴ്ചയിലൊരിക്കല്‍ കഴിക്കണം. പ്രളയാനന്തര രക്ഷാശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരും നിരന്തരം മലിനജല സമ്പര്‍ക്കമു ള്ളവരും ഡോക്‌സിസൈക്ലിന്‍ ഗുളിക അഞ്ചുദിവസം തുടര്‍ച്ചയായി കഴിക്കേണ്ടതാണ്. ആരോഗ്യ പ്രവര്‍ത്തകരുടെയും ആശാ പ്രവര്‍ത്തകരുടെയും നേരിട്ടുള്ള നിരീക്ഷണത്തില്‍ ഗുളിക കഴിച്ചു എന്ന് ഉറപ്പുവരുത്തും. ഡോക്‌സി ഡേയുടെ ജില്ലാതല ഉദ്ഘാടനം 17 ന് രാവിലെ 10.30 ന് മാനന്തവാടി  മുനിസിപ്പല്‍ ബസ് സ്റ്റാന്‍ഡില്‍ നടക്കും. എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും പൊതു ജനങ്ങള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങളിലും ഡോക്‌സിസൈക്ലിന്‍ വിതരണ ബൂത്തുകള്‍ പ്രവര്‍ത്തിക്കും.

date