Skip to main content

ഖാദി ഓണം മേള തുടങ്ങി

ഖാദി ഓണം മേളയുടെ ജില്ലാതല ഉല്‍ഘാടനം കല്‍പറ്റ ഖാദി ഷോറൂമില്‍ നടന്നു. കല്‍പറ്റ നഗരസഭാ കൗണ്‍സിലര്‍  കെ.ടി. ബാബു ഉദ്ഘാടനം ചെയ്തു.  ജില്ലാ പ്രോജക്ട് ഓഫീസര്‍ കെ.പി. ദിനേഷ് കുമാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.ടി.ശേഖര്‍, മാനേജര്‍ എം. ആയിഷ, വിനോദ് കരിമാനി,  കെ.വിനു, ദിലീപ് കുമാര്‍, അഷറഫ് എന്നിവര്‍ സംബന്ധിച്ചു.  സപ്തംബര്‍ 10 വരെ നടക്കുന്ന മേളയില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് 30 ശതമാനം വരെ സര്‍ക്കാര്‍ റിബേറ്റ് ലഭ്യമാണ്. സര്‍ക്കാര്‍  അര്‍ദ്ധ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യം ലഭിക്കും. മരച്ചക്കിലാട്ടിയ എള്ളെണ്ണ , ശുദ്ധമായ തേന്‍ ,വിവിധയിനം സോപ്പുകള്‍ തുടങ്ങിയ ഗ്രാമ വ്യവസായ ഉല്‍പ്പന്നങ്ങളും ഇവിടെ ലഭ്യമാണ്.

date