Skip to main content

പ്രളയാനന്തരം കുട്ടികളുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ പ്രത്യേക പദ്ധതികളുമായി ജില്ലാചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റ്

പ്രളയം ബാധിച്ച് ജില്ലയിലെ  വിവിധ ക്യാമ്പുകളില്‍ താമസിച്ച് വരുന്ന കുട്ടികളുടെ  മാനസിക ഉല്ലാസം വീണ്ടെടുക്കുന്നതിനായി  പ്രളയാനന്തരം ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിന്റെ നേതൃത്വത്തില്‍ പ്രത്യേക പദ്ധതികള്‍ നടപ്പാക്കുന്നു. പ്രളയം മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിച്ച കുടുംബങ്ങളുടെ കുട്ടികളുടെ വിദ്യഭ്യാസം നല്ല രീതിയില്‍ മുന്നോട്ട് കൊണ്ട് പോകുന്നതിനായി പ്രളയ ബാധിത മേഖലയില്‍ പ്രത്യേക സ്പോണ്‍സര്‍ഷിപ്പ് പദ്ധതി നടപ്പിലാക്കും. അത്തരം സാഹചര്യത്തില്‍ കഴിയുന്ന കുടുംബങ്ങളുണ്ടെങ്കില്‍ ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റില്‍  അറിയിക്കാം. കുട്ടികളുടെ  മാനസിക പ്രയാസങ്ങള്‍ ലഘൂകരിക്കുന്നതിനായി വീടുകളില്‍ ചെന്ന് സ്‌കൂള്‍ കൗണ്‍സിലേഴ്‌സിന്റെ നേതൃത്വത്തില്‍ സൈക്കോ സോഷ്യല്‍ സപ്പോര്‍ട്ടും കൗണ്‍സിലിങും നല്‍കും. പ്രളയാനന്തരം സംരക്ഷണം ആവശ്യമുള്ള കുട്ടികള്‍ക്ക് ബാല സംരക്ഷണ സ്ഥാപനത്തില്‍  പ്രവേശനം നല്‍കും. അത്തരത്തില്‍ സംരക്ഷണം ആവശ്യമുള്ള കുട്ടികളുണ്ടെങ്കില്‍ അവരുടെ വിവരങ്ങള്‍ യൂനിറ്റില്‍ അറിയിക്കാം. കൂടാതെ പ്രളയത്തില്‍ സ്വന്തം മാതാപിതാക്കള്‍ നഷ്ടപ്പെട്ട് സംരക്ഷണം ആവശ്യമുള്ള കുട്ടികളുടെ വിവരങ്ങളും യൂനിറ്റില്‍ അറിയിക്കണം.   വെള്ളം കയറിയ വീടുകള്‍ വൃത്തിയാക്കി കഴിഞ്ഞതിന് ശേഷം മാത്രം  കുട്ടികളെ വീടുകളിലേക്ക് കൊണ്ട് പോകുവാന്‍ പാടുള്ളൂ. വെള്ളം കയറിയ വീടുകള്‍ കുട്ടികളെ കൊണ്ട് വൃത്തിയാക്കുന്നില്ലെന്ന് ഉറപ്പുവരുത്താനും ചൈല്‍ പ്രൊട്ടക്ഷന്‍ യൂനിറ്റ് നിര്‍ദേശം നല്‍കി.  പ്രളയത്തില്‍ നഷ്ടപ്പെട്ട കുട്ടികളുടെ സ്‌കൂള്‍ യൂനിഫോം, പഠനോപകരണ ങ്ങളായ നോട്ട് പുസ്തകം, പുസ്തകം, ബാഗ്, പേന, പെന്‍സില്‍ തുടങ്ങിയ ക്യാമ്പ് വിട്ട് പോകുന്നതിന് മുന്‍പ് മുഴുവന്‍ കുട്ടികള്‍ക്കും ലഭ്യമായിട്ടുണ്ടെന്ന്   യൂനിറ്റ് ഉറപ്പ്  വരുത്തും. ഫോണ്‍-04832978888, 9847995559.

 

date