Skip to main content

ജില്ലയിലേക്ക് സഹായ സാന്ത്വനമായി തൃശ്ശൂരില്‍ നിന്നും ജീവനക്കാര്‍

കനത്ത മഴയിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന ജില്ലയിലെ പ്രളയ ബാധിതര്‍ക്ക് സാഹയവുമായി തൃശ്ശൂരില്‍ നിന്നും ഒരു കൂട്ടം ജീവനക്കാര്‍ കളക്ടറേറ്റിലെ കളക്ഷന്‍ സെന്ററിലെത്തി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിലെയും ഗ്രാമവികസന വകുപ്പിലെയും ഉദ്യോഗസ്ഥരാണ് എത്തിയത്. തൃശൂരിലെ തൊഴിലുറപ്പ് പദ്ധതി ജീവനക്കാരും ബ്ലോക്ക് പഞ്ചായത്തുകളിലെ  ജീവനക്കാരും ചേര്‍ന്ന്  ക്യാമ്പുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങുന്നവരുടെ കിറ്റുകളിലേക് വേണ്ട സാധനസമഗ്രികളും, അടുക്കളയില്‍ വേണ്ട അത്യാവശ്യ പാത്രങ്ങളും ക്ലീനിങ്ങ് സാധനങ്ങളും നിറച്ച ഒരു ലോഡുമായാണ്  എത്തിയത്. തൃശ്ശൂര്‍ ജെ.പി.സി ബാലഗോപാല്‍, ബി.പി.ഒ വിനീത്, ഐ.ടി.പി രോഹിത്, എ.ഇ മാരായ സുനോജ്,കൃഷ്ണപ്രസാദ്,  ഉണ്ണികൃഷ്ണന്‍,  ബിനോയ് എന്നിവരടങ്ങിയ സംഘത്തില്‍ നിന്നും സാധന സാമഗ്രികള്‍ ജില്ലാ കലക്ടര്‍  ജാഫര്‍ മലിക് ഏറ്റുവാങ്ങി. ദുരന്തബാധിതര്‍ക്കായി ഒട്ടും സമയം കളയാതെ എത്തിച്ച ഈ  സഹായത്തെ ജില്ല നന്ദിപൂര്‍വം സ്വീകരിക്കുന്നതായും, മറ്റ് കൂട്ടായ്മകള്‍ക്ക് ഇതൊരു പ്രചോദനമാകട്ടെ എന്നും കലക്ടര്‍ ആശംസിച്ചു.

 

date