Skip to main content

ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതാപഠനം- വിദഗ്ദ സമിതി രൂപീകരിച്ചു

കനത്ത മഴയെത്തുടര്‍ന്ന് ജില്ലയിലെ മലയോര മേഖലകളിലും മറ്റ് ചില പ്രദേശങ്ങളിലും മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍, സോയില്‍ പൈപ്പിങ് തുടങ്ങിയ പ്രതിഭാസങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഇത് സംബന്ധിച്ച ധാരാളം പരാതികള്‍ മലപ്പുറം കലക്ടറേറ്റിലും, മറ്റ് കാര്യാലയങ്ങളിലും ലഭിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ പരാതിയുള്ളതോ, ഉരുള്‍പ്പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ളതോ ആയ മേഖലകളെ കുറിച്ച് പഠനം നടത്തി വ്യക്തമായ ശുപാര്‍ശ സഹിതം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് ജില്ലയിലെ ജിയോളജി, സോയില്‍ സര്‍വ്വേ, സോയില്‍ കണ്‍സര്‍വേഷന്‍, ഭൂജല വകുപ്പുകളിലെ ഉദ്യോഗസ്ഥരെ അംഗങ്ങളാക്കി ടീം രൂപീകരിച്ചു. അപകട സാധ്യത സംബന്ധിച്ച് കലക്ടറേറ്റ് കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന പരാതികളില്‍ ഇനി ഈ ടീം മുഖേന അന്വേഷണം നടത്തി നടപടി സ്വീകരിക്കും. നാല് ടീമുകളാണ് ജില്ലാ തലത്തില്‍ ഇതിനായി രൂപീകരിച്ച് ജില്ലാ കളക്ടര്‍ ഉത്തരവിറക്കി. കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം നമ്പര്‍ : 04832736320, 04832736326

 

date