Skip to main content

കാലവര്‍ഷം-ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 57 ആയി

കാലവര്‍ഷത്തെ തുടര്‍ന്നു ആരംഭിച്ചിരുന്ന ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം 57 ആയി. ക്യാമ്പുകളില്‍ താമസിച്ചിരുന്നവര്‍ വീടുകളിലേക്ക് മാറിയതിനെ തുടര്‍ന്നു ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന 196 ക്യാമ്പുകള്‍ ഇന്നലെയോടെ അവസാനിപ്പിച്ചു.5360 കുടുംബങ്ങളിലെ 16383 പേരാണ് ക്യാമ്പുകളിലുള്ളത്. ഇതില്‍ 6904 പേര്‍ പുരുഷന്‍മാരും 6296 പേര്‍ സ്ത്രീകളും 3183 പേര്‍ കുട്ടികളുമാണ്.
നിലമ്പൂര്‍ താലൂക്കില്‍ 28 ക്യാമ്പുകളാണ് നിലവിലുള്ളത്. 1976 കുടംബങ്ങളിലെ 7329 പേരാണു ക്യാമ്പിലുള്ളത്. ഇതില്‍ 2830 പുരുഷന്‍മാരും 2945 സ്ത്രീകളുമാണ്. 1554കുട്ടികളുമുണ്ട്. ഏറനാട് താലൂക്കില്‍ 57 ക്യാമ്പുകള്‍ അവസാനിപ്പിച്ചപ്പോള്‍ ആറ് ക്യാമ്പുകളാണ് നിലവിലുള്ളത്. അതില്‍ 100 കുടംബങ്ങളിലെ 481 പേരാണുള്ളത്. ഇതില്‍ 179  പുരുഷന്‍മാരും  192 സ്ത്രീകളുമാണ്.  110 കുട്ടികളാണുള്ളത്. പൊന്നാനിയില്‍ നാല് ക്യാമ്പുകളാണ് നിലവിലുള്ളത്. 78 കുടംബങ്ങളിലെ 248 പേരാണു ക്യാമ്പില്‍ കഴിയുന്നത.് ഇതില്‍ 88 പേര്‍ പുരുഷന്‍മാരും  92 പേര്‍ സ്ത്രീകളുമാണ്. 68 കുട്ടികളുമുണ്ട്. കൊണ്ടോട്ടിയില്‍ 24 ക്യാമ്പുകള്‍ അവസാനിപ്പിച്ചപ്പോള്‍ ഒരു ക്യാമ്പാണ് നിലവിലുള്ളത്. അതില്‍ 13 കുടംബങ്ങളിലെ 41 പേരാണുള്ളത്. ഇതില്‍   18പേര്‍ പുരുഷന്‍മാരും 16 പേര്‍ സ്ത്രീകളുമാണ്. ഏഴ് പേര്‍ കുട്ടികളാണ്. തിരൂരങ്ങാടിയില്‍ 18 ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. അതില്‍ 3193 കുടംബങ്ങളിലെ 8284 പേരാണുള്ളത്. ഇതില്‍ 3789  പേര്‍ പുരുഷന്‍മാരും 3051 പേര്‍ സ്ത്രീകളുമാണ്. 1444 പേര്‍ കുട്ടികളാണ്.
തിരൂരില്‍ താലൂക്കിലെ 31 ക്യാമ്പുകളും പെരിന്തല്‍മണ്ണ താലൂക്കിലെ  26 ക്യാമ്പുകളും പ്രവര്‍ത്തനം അവസാനിപ്പിച്ചതോടെ ഈ താലൂക്കുകളില്‍ ഇപ്പോള്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നില്ല. 

date