എക്സൈസ് കൺട്രോൾ റൂം തുറന്നു
ഓണക്കാലത്ത് അബ്കാരി കുറ്റകൃത്യങ്ങൾ നേരിടാൻ അയ്യന്തോൾ സിവിൽ സ്റ്റേഷനിൽ ഡെപ്യൂട്ടി കമ്മീഷണറുടെ കാര്യാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂമും താലൂക്ക് തലത്തിൽ എക്സൈസ് സർക്കിൾ ഓഫീസുകളിലും കൺട്രോൾ റൂമും തുറന്നു. സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ അനധികൃത കളളക്കടത്ത്, വ്യാജ മദ്യത്തിന്റെ നിർമ്മാണവും വിതരണവും തടയൽ എന്നിവയാണ് കൺട്രോൾ റൂമിന്റെ പ്രവർത്തനം. കൺട്രോൾ റൂമിൽ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിന് സട്രൈക്കിങ്ങ് ഫോഴ്സുകളും സജ്ജമാക്കിയിട്ടുണ്ട്. കുറ്റകൃത്യങ്ങൾ സംബന്ധിച്ച വിവരം നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. പൊതുജനങ്ങൾക്ക് അബ്കാരി കുറ്റകൃത്യം സംബന്ധിച്ച ഏത് പരാതിയും താഴെ പറയുന്ന നമ്പറുകളിൽ അറിയിക്കാം. ജില്ലാ കൺട്രോൾ റൂം : 0487-2361237, 9447178060, 9496002868. താലൂക്ക് തല കൺട്രോൾ റൂം - തൃശൂർ : 0487-2327020, 9400069583, ഇരിങ്ങാലക്കുട : 0480-2832800, 9400069589, വടക്കാഞ്ചേരി : 04884-232407, 9400069585, വാടാനപ്പിളളി : 0487-2290005, 9400069587, കൊടുങ്ങല്ലൂർ : 0480-28093390, 9400069591, തൃശൂർ എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് ഓഫീസ് :0487-2362002, 9496002868, 9400069582, വെറ്റിലപ്പാറ എക്സൈസ് ചെക്ക് പോസ്റ്റ് : 0480-2769011, 9400069606.
- Log in to post comments